സറ്റുവര്‍ട്ട്(ഫ്ളോറിഡ): അമേരിക്കയില്‍ മലയാളിക്കു നേരെ വീണ്ടും വംശീയാക്രമണം. കണ്ണൂര്‍ സ്വദേശി ഷിനോയി മൈക്കലിനു നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വംശീയവെറിയോടെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജറമിയ ഇമ്മാനുവേല്‍ ഹെന്റട്രിക്സ് ഷിനോയിയെ ആക്രമിച്ചത്.
ഫ്ളോറിഡയില്‍ വെസ്റ്റ് പാം ബീച്ചിനു സമീപം അഞ്ചു വര്‍ഷമായി കണ്‍വീനിയര്‍ സ്റ്റോര്‍ നടത്തിവരുകയായിരുന്നു ഷിനോയ്. ഷിനോയിയുടെ കടയിലേയ്ക്ക് എത്തിയ ആക്രമി പ്രകോപനം കൂടാതെ ഷിനോയിയെ കത്തിക്കൊണ്ട് കയ്യില്‍ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ഷിനോയിയെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
'അവര്‍ അറബികളാണ- തനിക്ക് അറബികളെ ഇഷ്ടമില്ലാത്തതുകൊണ്ടാണ്' താന്‍ ആക്രമിച്ചതെന്നും ജറമിയ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സിസിടിവി യുടെ സഹായത്തോടെയാണ് ആക്രമിയെ പോലീസ് പിടികൂടിയത്.






