കോട്ടയം : ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി 2' 28 ന് റിലീസ് ചെയ്യാനിരിക്കെ കേരളത്തിലെങ്ങും ടിക്കറ്റ് ക്ഷാമം. ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ ഷോകള്‍ക്കുള്ള ടിക്കറ്റുകളെല്ലാം ഇപ്പോള്‍ തന്നെ വിറ്റഴിഞ്ഞിരിക്കുകയാണ്. ഓണ്‍ലൈന്‍ ബുക്കിങിനും തിരക്കേറിയിരിക്കുകയാണ്.
റിലീസ് ദിവസമായ വെള്ളിയാഴ്ചത്തെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയിരുന്നു. ഇതോടെയാണ് ശനി, ഞായര്‍ ദിവസങ്ങളിലെ ഷോകള്‍ക്ക് തിരക്കേറിയത്.
ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസോടെ പ്രധാന മലയാള സിനിമകള്‍ റിലീസ് സെന്ററുകളില്‍ നിന്നും താത്കാലികമായി എങ്കിലും ഒഴിവാകും. കേരളത്തില്‍ 200 ഓളം തിയറ്ററുകളില്‍ ബാഹുബലി 2 റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാന നഗരങ്ങളിലെ ഒന്നിലേറെ തിയറ്ററുകളില്‍ ചിത്രം ആദ്യ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ ടിക്കറ്റുകള്‍ തീര്‍ന്നതോടെ അടുത്ത ആഴ്ചയെങ്കിലും ചിം്ര കാണാമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.

Comments