
മലയാളികളുടെ ഇഷ്ടനടിയായിരുന്ന ദേവയാനി ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്നു. പപ്പന് പയറ്റുവിള സംവിധാനം ചെയ്യുന്ന 'മൈ സ്കൂള്‍' എന്ന ചിത്രത്തിലൂടെയാണ് ദേവയാനി വീണ്ടും മലയാളത്തിലെത്തുന്നത്.
മാഗ്ന വിഷനു വേണ്ടി പി. ജഗദീഷ് കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂര്‍ത്തിയായി.
നമ്മുടെ നാട്ടില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഒരു സര്‍ക്കാര്‍ സ്കൂളിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തികച്ചും സാമൂഹ്യപ്രസക്തിയുള്ള വിഷയം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സംഭവം.
ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ് മഹാലക്ഷ്മി ടീച്ചര്‍ ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ് മഹാലക്ഷ്മി ടീച്ചര്‍ (ദേവയാനി) സര്‍ക്കാര്‍ സ്കൂളിലെ ടീച്ചറാണ് ഭര്‍ത്താവ് ഡോ. ജയശങ്കര്‍ (രഞ്ജിത്ത്), അച്ഛന്, ഡോ. നമ്പ്യാര്‍ (മധു) ടീച്ചറിന്റെ മകന് അശ്വിനെ ചെറുപ്പത്തിലെ നഷ്ടമായി. ഈ ദുഃഖം മറക്കാനാണ് സ്കൂളില്‍ ടീച്ചറായി ജോലിക്കു ചേര്‍ന്നത്. കുട്ടികളെ ഏറെ സ്നേഹിക്കുന്ന ടീച്ചര്‍ പാവപ്പെട്ട കുട്ടികളെ സഹായിക്കാറുമുണ്ടായിരുന്നു.
പെയിന്റിംഗ് തൊഴിലാളിയായ വാസു (എയര്‍പോര്‍ട്ട് മധു)വിന്റെ മകന് ബാലുവിനെ ടീച്ചര്‍ സ്വന്തം മകനെപ്പോലെ സ്നേഹിച്ചു. ബാലുവിന്റെ അമ്മ അവനെ ഉപേക്ഷിച്ചു പോയിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് വാസു മകനെ വളര്‍ത്തിയത്.
ബാലുവിന്റെ ദുരവസ്ഥ അറിഞ്ഞ ടീച്ചര്‍ അവനെ കൂടുതല്‍ ഇഷ്ടപ്പെട്ടു. ബാലുവിനോട് കൂടുതല്‍ അടുത്തപ്പോഴാണ് മറ്റു കുട്ടികളില്‍ കാണാത്ത ചില നന്മകള് ടീച്ചര്‍ അവനില്‍ കണ്ടത്. അതോടെ അവനെ ടീച്ചര്‍ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ തുടങ്ങി. ബാലുവിന്റെ ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാന്‍ ടീച്ചര്‍ കൂടെനിന്നു.
അതിനിടയിലാണ് വലിയൊരു ദുരന്തം ബാലുവിന് നേരിടേണ്ടി വന്നത്. ടീച്ചറിന് താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു ആ ദുരന്തം. ഭര്‍ത്താവും കുടുംബവും ടീച്ചറെ സഹായിക്കാനാവാതെ നിസ്സഹായരായി നിന്നു.
സ്വന്തം മകനെപ്പോലെ സ്നേഹിച്ച ബാലുവിനെ ടീച്ചര്‍ക്ക് നഷ്ടമാവുമോ? അത്യന്തം സസ്പെന്‍സ് നിറഞ്ഞ രംഗങ്ങളിലൂടെ മൈ സ്കൂള്‍ കടന്നുപോകുന്നു. മാഗ്നാ വിഷനു വേണ്ടി പി. ജഗദീഷ് കുമാര്‍ നിര്‍മ്മിക്കുന്ന 'മൈ സ്കൂള്‍' പപ്പന് പയറ്റുവിള സംവിധാനം ചെയ്യുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സജി ലൂക്കോസ്, ബി. മധു, ശെല്വന് തമലം, ക്യാമറ- ഉദയന്‍ അമ്പാടി, കഥ- ശെല്വന് തമലം, തിരക്കഥ- സംഭാഷണം- കെ.എസ്. പത്മകുമാര്‍, എഡിറ്റര്‍- ജയചന്ദ്രന്, ഗാനങ്ങള്‍- ചുനക്കര രാമന്‍കുട്ടി, സംഗീതം- സിക്കന്ദര്‍- പ്രോജക്ട് ഡിസൈനര്‍- രാജേഷ് ആര്. നാഥ്, കല- സഞ്ജു, മേക്കപ്പ്- സുനില്‍ പുഞ്ചക്കരി, കോസ്റ്റിയൂമര്‍- ബിജു, ഫിനാന്‍സ് മാനേജര്‍- ഷാഷ്മീര്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുഭാഷ് പുളിമൂട്ടില്‍, ജിജേഷ്, അസോസിയേറ്റ് ഡയറക്ടര്‍- സന്തോഷ്, അസി. ഡയറക്ടര്‍- മനു കെ., പി.ആര്.ഒ. അയ്മനം സാജന്.
ദേവയാനി, രഞ്ജിത്ത്, മധു, സോനാ നായര്‍, ഹരീഷ് പേരടി, മധു എയര്‍പോര്‍ട്ട്, അരുണ്‍ തമലം, വേണു നരിയാപുരം, മധു അഞ്ചല്‍, കൊല്ലം ഷാ, വിജയന് നായര്‍, പുഞ്ചിരി കൃഷ്ണ, രുഗ്മിണിയമ്മ എന്നിവര്‍ അഭിനയിക്കുന്നു.
-അയ്മനം സാജന്






