പുതിയ ചിത്രമായ സെക്സി ദുര്‍ഗ്ഗ റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ആദ്യ ഇന്ത്യന്‍ സിനിമയായ സന്തോഷത്തിലാണ് യുവസംവിധായകന് സനല്‍കുമാര്‍ ശശിധരന്. സിനിമയെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള സനലിന്റെ കാഴ്ചപ്പാടുകളിലൂടെ...
ഹ്രസ്വചിത്രങ്ങളടക്കം ചെയ്ത സിനിമകളെല്ലാം മികച്ചതെന്ന് ഖ്യാതി നേടിയ സംവിധായകന്. മലയാള സിനിമാ രംഗത്ത് പ്രതീക്ഷയുള്ള സംവിധായകനെന്ന് അടൂര്ഗോപാലകൃഷ്ണന് വരെ വിശേഷിപ്പിച്ച യുവചലച്ചിത്രപ്രതിഭ. കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങള്‍ ഒരുക്കിയ ഈ കലാകാരന്റെ വരാനുള്ള ഓരോ ചിത്രവും മലയാള സിനിമ ഉറ്റുനോക്കുന്ന കലാസൃഷ്ടികളാണ്.
സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് 2001 ല്‍ കാഴ്ച ചലച്ചിത്രവേദി രൂപീകരിച്ച് ജനപങ്കാളിത്തത്തോടെ സ്വതന്ത്രമായി ചിത്രങ്ങള്‍ നിര്‍മ്മിച്ചു. അതിശയലോകം, പരോള്‍, ഫ്രോഗ് എന്നീ ഹ്രസ്വ ചിത്രങ്ങളും ഒരു മുഴുനീള ചിത്രവും നിര്‍മിച്ചു.
ആദ്യ ചിത്രമായ ഒരാള്‍പ്പൊക്കത്തിന് 2014ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം, 2015ല്‍ രണ്ടാമത്തെ ചിത്രമായ ഒഴിവുദിവസത്തെ കളിക്ക് മികച്ച ചിത്രത്തി നുള്ള സംസ്ഥാന ബഹുമതി. ഇപ്പോഴിതാ സെക്സി ദുര്‍ഗ്ഗ എന്ന ചിത്രത്തിന് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം.
ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണിത്. ഇത്തരത്തില്‍ അംഗീകാരങ്ങളും ബഹുമതികളും തേടിയെത്തിയെങ്കിലും ആരോപണങ്ങളും വ്യക്തിഹത്യകളും ഭീഷണികളുംവരെ സനല്കുമാറിനൊപ്പമുണ്ട്.....
എനിക്ക് സിനിമയിലൂടെ മറ്റുള്ളവരോട് ഉത്തരവാദിത്തം കാണിക്കേണ്ട കാര്യമില്ല. പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളൊക്കെ ഉണ്ടാവും. പക്ഷേ എനിക്കവരോട് അത്തരത്തില്‍ ഉത്തരവാദിത്തം ഉണ്ടെന്ന് തോന്നുന്നില്ല.
ഓരോ സിനിമയുടേയും ഓഡിയന്‍സ് പലരായിരിക്കും. ഓഡിയന്‍സിനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയോ അവരോട് ഉത്തരവാദിത്തം കാണിക്കാന്‍ വേണ്ടിയോ ഞാന്‍ സിനിമകള്‍ ചെയ്യാറില്ല.
ചലച്ചിത്രമേളകളാണ് എന്നിലെ സിനിമാക്കാരനെ ഉണര്‍ത്തിയത്. ലോ കോളജില്‍ പഠിക്കുന്ന സമയത്തേ സിനിമ മനസിലുണ്ട്. അക്കാലത്തേ സിനിമയില്‍ അസിസ്റ്റന്റായിട്ടുണ്ട്.
മനസിലുണ്ടായിരുന്ന സ്ക്രിപ്റ്റുംകൊണ്ട് പലരുടേയും അടുത്ത് ചെന്നെങ്കിലും ഒന്നും നടന്നില്ല. ഒടുവിലാണ് കാഴ്ച ചലച്ചിത്രവേദി രൂപീകരിച്ച് സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്.
വക്കീല്‍ ജീവിതത്തിലേക്ക് ഒരിക്കലും തിരികെപ്പോകാന്‍ ചാന്‍സില്ല. കാരണം ഞാ ന് അത് മറന്നുപോയ ജോലിയാണ്. ഞാ ന് ജനിച്ചുവളര്‍ന്നത് തിരുവനന്തപുരത്ത് പെരുംകടവിള എന്ന സ്ഥലത്താണ്. അച്ഛന് ശശിധരന്, അമ്മ സരോജം.
ഞാന്‍ പ്രത്യേകിച്ച് അതിനോട് പ്രതികരിച്ചതുകൊണ്ട് കാര്യമൊന്നുമില്ല. ഇത്തരം പ്രശ്നങ്ങള്‍ക്കുളള മറുപടിയാണ് എന്റെ സിനിമകള്‍ പറയുന്നത്. അത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതുകൊണ്ട് കാര്യമില്ല.

ചെയ്ത സിനിമകളെല്ലാം മികച്ചതെന്ന് ഖ്യാതി നേടിയിട്ടുണ്ട്. പ്രേക്ഷകരോടുള്ള ഉത്തരവാദിത്വം കൂടിയതായി തോന്നിയിട്ടുണ്ടോ?
എനിക്ക് സിനിമയിലൂടെ മറ്റുള്ളവരോട് ഉത്തരവാദിത്തം കാണിക്കേണ്ട കാര്യമില്ല. പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളൊക്കെ ഉണ്ടാവും. പക്ഷേ എനിക്കവരോട് അത്തരത്തില്‍ ഉത്തരവാദിത്തം ഉണ്ടെന്ന് തോന്നുന്നില്ല.
ഓരോ സിനിമയുടേയും ഓഡിയന്‍സ് പലരായിരിക്കും. ഓഡിയന്‍സിനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയോ അവരോട് ഉത്തരവാദിത്തം കാണിക്കാന്‍ വേണ്ടിയോ ഞാന്‍ സിനിമകള്‍ ചെയ്യാറില്ല.
വക്കീലായാണ് ജീവിതം ആരംഭിച്ചത്. അതിനിടയില്‍ സിനിമ മനസില്‍ കയറിക്കൂടിയത് എപ്പോഴാണ് ?
ചലച്ചിത്രമേളകളാണ് എന്നിലെ സിനിമാക്കാരനെ ഉണര്‍ത്തിയത്. ലോ കോളജില്‍ പഠിക്കുന്ന സമയത്തേ സിനിമ മനസിലുണ്ട്. അക്കാലത്തേ സിനിമയില്‍ അസിസ്റ്റന്റായിട്ടുണ്ട്.
മനസിലുണ്ടായിരുന്ന സ്ക്രിപ്റ്റുംകൊണ്ട് പലരുടേയും അടുത്ത് ചെന്നെങ്കിലും ഒന്നും നടന്നില്ല. ഒടുവിലാണ് കാഴ്ച ചലച്ചിത്രവേദി രൂപീകരിച്ച് സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്.
വക്കീല്‍ ജീവിതത്തിലേക്ക് ഒരിക്കലും തിരികെപ്പോകാന്‍ ചാന്‍സില്ല. കാരണം ഞാ ന് അത് മറന്നുപോയ ജോലിയാണ്. ഞാ ന് ജനിച്ചുവളര്‍ന്നത് തിരുവനന്തപുരത്ത് പെരുംകടവിള എന്ന സ്ഥലത്താണ്. അച്ഛന് ശശിധരന്, അമ്മ സരോജം.
സ്ത്രീപക്ഷ സിനിമകള്‍ക്ക് പ്രാധാന്യംകൊടുക്കുന്നയാളെന്ന നിലയില്‍ സമൂഹത്തില്‍ ഇന്ന് സ്ത്രീ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്?
ഞാന്‍ പ്രത്യേകിച്ച് അതിനോട് പ്രതികരിച്ചതുകൊണ്ട് കാര്യമൊന്നുമില്ല. ഇത്തരം പ്രശ്നങ്ങള്‍ക്കുളള മറുപടിയാണ് എന്റെ സിനിമകള്‍ പറയുന്നത്. അത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതുകൊണ്ട് കാര്യമില്ല.

സമൂഹത്തിലെ ഭൂരിഭാഗം പുരുഷന്മാരും സ്ത്രീയെ ഒരു ഉപഭോഗവസ്തുവായിട്ടാണ് കാണുന്നത്?
അത് ഭൂരിഭാഗം പുരുഷന്മാരുടേയും പ്രശ്നമല്ല. സമൂഹത്തിന്റെ മുഴുവന്‍ പ്രശ്നമാണ്. സ്ത്രീയും പുരുഷനും ഉള്‍പ്പടെയുള്ള സമൂഹം അതിന് വഴിയൊരുക്കുന്നു എന്നതാണ് സത്യം. നമ്മുടെ സമൂഹത്തിന് ഒരു പാഠ്യ പദ്ധതിയുണ്ട്.
സ്ത്രീ ഇതാണ് അല്ലെങ്കില്‍ പുരുഷന് ഇന്നതാണ്, സ്ത്രീയെ ഇങ്ങനെയേ കാണാവൂ എന്നെല്ലാം. ആ പാഠ്യപദ്ധതി അനുസരിച്ചാണ് ഇവിടെയുള്ള കുട്ടികള്‍ വളരുന്നത്. എന്തുമാത്രം സ്ത്രീവിരുദ്ധതയും, പുരുഷപക്ഷപാദവും ഒക്കെയുണ്ടെന്ന് നമുക്ക് അറിയാം.
ഒരു സുപ്രഭാതത്തില്‍ ഉണ്ടായ കാര്യമല്ല ഇതൊന്നും. ഞാന്‍ കണ്ടുവരുന്നതും അറിയുന്നതുമൊക്കെയായ കാര്യങ്ങള്‍ എന്നെയും മറ്റുള്ളവരേയും സ്വാധീനിക്കുന്നു. ഈ രീതിയിലാണ് നമ്മള് പരുവപ്പെടുന്നത്. അത് പുരുഷന്റെ മാത്രം പ്രശ്നമല്ല സമൂഹത്തിന്റെ മുഴുവന്‍ പ്രശ്നമാണ്.
ഒരാള്‍പൊക്കം എന്ന സിനിമ കപട സദാചാരക്കാര്ക്കെതിരെയുള്ള വെല്ലുവിളിയായിരുന്നല്ലോ?
എല്ലാ സിനിമയിലും സ്ത്രീയും പുരുഷനുമാണ് സബ്ജക്ട്. സ്ത്രീപുരുഷ ബന്ധങ്ങളിലൂടെയാണ് കഥകള്‍ ഉണ്ടാകുന്നത്.
തിരക്കഥയില്ലാതെ ആശയംവച്ച് മാത്രം സിനിമയെടുക്കുന്നയാളാണ് താങ്കള്‍. അത് ശ്രമകരമല്ലേ ?
എനിക്ക് അത് എളുപ്പമായിട്ടാണ് തോന്നുന്നത്. അതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. എന്നെ സംബന്ധിച്ച് ഇതാണ് എനിക്ക് എളുപ്പം. ഞാന്‍ ചെയ്യുന്ന കല എന്റെയാണ്. അത് ഏത് രീതിയില്‍ വേണമെന്ന് എനിക്ക് തീരുമാനിക്കാം. എന്റെ വ്യക്തിപരമായ ചോയിസാണത്.
ഓരോരുത്തര്‍ക്കും കഴിവും കഴിവുകേടുകളുമുണ്ട്. എന്റെ ഒരു മികവാണെന്നും തോന്നുന്നില്ല. ആ രീതിയില്‍ നല്ല സിനിമയുണ്ടാകുന്ന കാലത്തോളം അത് നല്ലതാണ് .സിനിമ പാളിപ്പോകുന്ന സമയത്ത് അത് മോശമാണ്.
സെക്സി ദുര്‍ഗ്ഗയെക്കുറിച്ച്?
നമ്മുടെ സമൂഹത്തില്‍ സ്ത്രീ ഒരു ഒബ്ജക്ടാണ്. ചുറ്റുപാടും നടക്കുന്ന ഒരുപാട് സംഭവങ്ങളെ ആസ്പദമാക്കിയുള്ള കഥയാണ് സെക്സി ദുര്‍ഗ്ഗ.
സെക്സിദുര്‍ഗ്ഗ എന്ന പേര് മതവികാരം വൃണപ്പെടുത്തുന്നുവെന്ന് ആരോപണമുണ്ടായിരുന്നല്ലോ?
ആ പേരുകൊണ്ട് ആര്‍ക്കെങ്കിലും പ്രശ്നം ഉണ്ടാകുന്നുണ്ടോ എന്ന് നോക്കുക. ചിലര്‍ക്ക് ആ പേര് മോശമാണെന്ന് തോന്നി. അങ്ങനെയുള്ളവരോട് ഞാന്‍ പറയുന്നത് നിങ്ങള്‍ സിനിമ കണ്ടിട്ട് സംസാരിക്കൂ എന്നാണ്.
പേരിടുന്നതും അതിനെ വിമര്‍ശിക്കുന്നതും ഒക്കെ ഓരോരുത്തരുടെ സ്വാതന്ത്രമാണ്. വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്ക്കും ഉണ്ട്. വ്യക്തിപരമായുള്ള അധിക്ഷേപം ആയി മാറുമ്പോഴാണ് പ്രയാസം. എന്നാല്‍ വിമര്‍ശനങ്ങള്‍ വേണംതാനും.
മുന്‍പ് ഒഴിവുദിവസത്തെ കളി എന്ന ചിത്രം ഇറങ്ങിയപ്പോഴും ഫേസ്ബുക്കുവഴി ചില വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്?
ആരോപണങ്ങള്‍ ആര്‍ക്കും ആരെക്കുറിച്ചും ഉന്നയിക്കാം. അതിന് ഒരു ലിമിറ്റും ഇല്ല. വെറുതേ വീട്ടിലിരുന്ന് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുന്നതില്‍ കാര്യമില്ല. വായിക്കുന്നവര്‍ക്ക് ഒരു എന്റര്‍ടെയിന്‍മെന്റ് ആയിരിക്കും.
എന്നെ സംബന്ധിച്ച് അതൊന്നും യാതൊരു വിധത്തിലും ബാധിക്കുന്ന കാര്യമല്ല. എന്നെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നതില്‍ കാര്യമുണ്ടെന്നു തോന്നുകയാണെങ്കില്‍ അത് തിരുത്താന്‍ ഞാന്‍ തയാറാണ്. അതല്ലാത്തപക്ഷം അതേക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.
സെക്സി ദുര്‍ഗ്ഗയുടെ പേരില്‍ വീട്ടുകാര്‍ക്ക് വരെ ഭീഷണി ഉണ്ടായിട്ടുണ്ട് ആശങ്കയുണ്ടായിരുന്നില്ലേ?
കുടുംബം എന്നത് ഞാനും കൂടി ചേര്‍ന്ന ഒന്നാണല്ലോ. അതുകൊണ്ട് എനിക്ക് പേടിയൊന്നുമില്ല. ഞാനും ഭാര്യ ശ്രീജയും ലോകോളജില്‍ വച്ചാണ് കണ്ടുമുട്ടുന്നത്. പ്രണയിച്ചു. വിവാഹം കഴിച്ചു. അവള് അഡ്വക്കറ്റാണ്. രണ്ട് മക്കളുണ്ട്്. എന്നെപ്പോലെതന്നെ കുടുംബത്തിനും ഇത്തരം ആരോപണങ്ങളും ഭീഷണികളുമൊന്നും പ്രശ്നമല്ല.
പുതിയ ചിത്രത്തെക്കുറിച്ച്?
പുതിയചിത്രം മെയ്യില്‍ ആരംഭിക്കും. മുരളിഗോപിയാണഭിനയിക്കുന്നത്. വളരെ പൊളിറ്റിക്കലായുള്ള സിനിമയായിരിക്കും.

Comments