
മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, കുഞ്ചാക്കോ ബോബൻ - അനു സിത്താര ചിത്രം 'രാമന്റെ ഏദൻതോട്ടം'ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. സന്തോഷ് വര്‍മ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്ന മൂന്ന് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. ശ്രേയാ ഘോഷാൽ, സൂരജ് സന്തോഷ്, രാജലക്ഷ്മി എന്നിവർ ആലപിച്ചിരിക്കുന്നു.
രഞ്ജിത്ത് ശങ്കർ തിരകഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്, രമേശ് പിഷാരടി, അജു വര്‍ഗ്ഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമിച്ചിട്ടുള്ള 'രാമന്റെ ഏദൻതോട്ടം' മെയ് 12ന് തിയേറ്ററുകളിൽ എത്തും.






