കണ്ണൂര്‍: തളിപ്പറമ്പ് നടുകാണിയില് വാനും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13കാരന് മരിച്ചു. പാലാവയല് ചിറയ്ക്കല്‍ ബെന്നി-ലിസി ദമ്പതികളുടെ മകന് അജലാണ് മരിച്ചത്.
പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. വാഹനം ഓടിച്ചൂണ്ടിരുന്നപ്പോള് ഉറങ്ങിയതാകാം അപകടകാരണമെന്ന് കരുതുന്നു.
സഹോദരന് അമലിനും പരിക്കേറ്റിട്ടുണ്ട്. എല്ലാവരും ആശുപത്രിയിലാണുള്ളത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.






