
ഹൈദരാബാദ്: കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നത് ഇപ്പോഴും ആളുകള്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. വെള്ളിയാഴ്ച ചിത്രം പുറത്തിറങ്ങിയതോടെ ഇതിന് ഉത്തരം തേടുകയാണ് എല്ലാവരും. സെര്‍ച്ച് എന്‍ജിനായ ഗൂഗിളില്‍ ഏറ്റവുമധികം തിരയപ്പെട്ടതും ഇതേ ചോദ്യത്തിന് ഉത്തരം തന്നെയാണ്. 200 ശതമനത്തിന് മീതെയാണ് ഇത് അന്വേഷിച്ചിരിക്കുന്നത്. പിന്നീടും ഇത് അനിയന്ത്രിത ചോദ്യങ്ങള്‍ കാരണം സ്ഥിതിവിവരപട്ടിക തകര്‍ക്കുകയും ചെയ്തു.
ആദ്യം തിരഞ്ഞത് ഇരുവരും തമ്മിലുള്ള പകയുടെ കാരണവും രണ്ടാമത് തിരഞ്ഞത് ചിത്രത്തിലെ വില്ലനായ ബെല്ലാല്ദേവ ദേവസേനയെ വിവാഹം ചെയ്യുമോ എന്നാണ് തുടര്‍ന്ന് അന്വേഷിച്ചതാകട്ടെ ചിത്രത്തിന്റെ നിരൂപണവുമാണ് അന്വേഷിച്ചത്.






