മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ പഞ്ചാബ് കിങ്സ് ഇലവന് ജയം. 68 റണ്‍സിന്റെ വിജയലക്ഷ്യം പഞ്ചാബ് എട്ടാം ഓവറില്‍ അനായാസം മറികടന്നു. മാര്ട്ടിന് ഗുപ്റ്റില്‍ 50 റണ്‍സും ഹാഷിം അംല 16 റണ്‍സും എടുത്തു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 67 റണ്‍സിന് എല്ലാവരും പുറത്തായി. 20 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ശര്‍മ്മയാണ് ഡല്‍ഹിയുടെ ചിറകരിഞ്ഞത്.
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ടോട്ടലാണ് ഡല്‍ഹിയുടേത്. 18 റണ്‍സ് എടുത്ത കോറി ആന്‍ഡേഴ്സനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. അസ്കര്‍ പട്ടേലും വരുണ്‍ ആരോണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സന്ദീപ് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്.




