ദേശീയപാതയില്‍ ചെറുവത്തൂരുനിന്ന് 13 കിലോമീറ്റര്‍ കിഴക്കോട്ട് ചീമേനി, കാക്കടവ് റൂട്ടില്‍ സഞ്ചരിച്ചാല്‍ പ്രകൃതിരമണീയമായ ചീമേനി പ്ലാന്റേഷനിലെത്താം. രണ്ടായിരത്തി എണ്‍പത് ഹെക്ടര്‍ പരന്നുകിടക്കുന്ന സമൃദ്ധമായ കശുമാവിന് തോട്ടം.
തുറന്ന ജയിലിനു സമീപത്തായി കശുമാവിന് തോട്ടത്തിനുള്ളിലെ പച്ചപ്പിലെ നിഗൂഢത നിറഞ്ഞ സ്ഥലത്തേക്ക് ഉതിര്‍ന്നുവീഴുന്ന ചുവപ്പും മഞ്ഞയും കലര്‍ന്ന കശുമാങ്ങപ്പഴങ്ങള്ക്കിടയിലൂടെ ക്ഷണിക്കപ്പെടാതെ കയറിപ്പോകുന്ന കറുത്ത ഒരു ബൊലെറാ ജീപ്പ്.
കുടിയന് സുരയെയും കൂട്ടാളികളെയും ലക്ഷ്യമാക്കിയാണ് ആ ജീപ്പ് നീങ്ങുന്നത്. ജീപ്പില്‍നിന്ന് ചാടിയിറങ്ങുന്ന ഉദ്യോഗസ്ഥന്മാര് അവരെ നയിക്കുന്ന നാഗപ്പ. നാട്ടുകാര്‍ തടിച്ചുകൂടുന്നു. സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍.
ഒടുവില്‍ കശുമാവിന് തോട്ടം ഒരു സംഘര്‍ഷഭൂമിയായി മാറുമ്പോഴാണ് പട്ടേലരുടെ കാര്യസ്ഥനും സ്കൂള്‍ നടത്തിപ്പുകാരനുമായ കോഴിയങ്കക്കാരന്‍ നാഗപ്പയും ഉദ്യോഗസ്ഥരും അവിടെയെത്തുന്നത് സുരയുടെ വാറ്റുകേന്ദ്രത്തെ ലക്ഷ്യംവച്ചു മാത്രമല്ല എന്നു നമുക്ക് മനസ്സിലാകുന്നത്. മറ്റേതോ ദുരൂഹത അതിനു പിന്നിലുണ്ട്.
മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന ചന്ദ്രഗിരിയെന്ന ചിത്രത്തിന്റെ ഏറ്റവും മര്‍മ്മപ്രധാനമായ സീനുകളാണിവിടെ ചിത്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ മലയാളത്തിന്റെ മര്‍മ്മമറിഞ്ഞ സംവിധായകനായ അദ്ദേഹം അതെക്കുറിച്ച് ഒന്നുംതന്നെ പറയാന്‍ തയാറല്ല.
''കാസ്രഗോഡന് ഗ്രാമങ്ങള്‍, ഇന്നു സജീവമായ ചില സാമൂഹികപ്രശ്നങ്ങളിലേക്ക് ഇടപ്പെടുന്ന ചില യാഥാര്‍ത്ഥ്യ മുഖങ്ങളാണ് ചന്ദ്രഗിരിയിലുള്ളത്. അതുകൊണ്ട് അതു വളരെ ഓപ്പണായി പറയുന്നതില്‍ ചില പരിമിതികളുണ്ട്''- കുപ്ലേരി പറയുന്നു.
ഒരു ഓട്ടോറിക്ഷയില്‍ ചന്ദ്രഗിരി ഗ്രാമത്തിലൂടെ അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തും സാമൂഹിക പ്രവര്‍ത്തകനുമായ സുഗുണനുമായി (ജയചന്ദ്രന്) സഞ്ചരിക്കുന്നതും, കാഞ്ഞങ്ങാട് സിവില്‍സ്റ്റേഷനില്‍ സെറ്റിട്ടിരിക്കുന്ന ചന്ദ്രഗിരി പോലീസ് സ്റ്റേഷനില്‍ സ്കൂളില്‍ നടന്ന ഏതോ അനിഷ്ട സംഭവത്തെ തുടര്‍ന്ന് ലാലിനെ നേരിടുന്ന പത്രക്കാരുടെയും ചാനലുകാരുടെയും സജിതാ മഠത്തിലിന്റെ സീനുകളുമൊക്കെ സംവിധായകന് ആദ്യാന്തം ആര്‍ക്കും പിടികിട്ടാത്ത രീതിയില്‍ ക്രമം തെറ്റിച്ചാണ് ഏറെ ശ്രദ്ധയോടെ ചിത്രീകരിക്കുന്നത്.
കാസര്‍ഗോഡിന്റെ പ്രകൃതിയും സംസ്കാരവും കലാരൂപങ്ങളും ഭാഷാ വൈവിദ്ധ്യവും പശ്ചാത്തലമാക്കി ചന്ദ്രഗിരി എന്ന ഗ്രാമത്തില്‍ നടത്തുന്ന കഥയാണ് ചന്ദ്രഗിരി. ലാലിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള ഈ ചിത്രത്തില്‍ മലയാളസിനിമയിലെ എഴുപത്തെട്ടോളം കലാകാരന്മാരും നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു.

ചന്ദ്രഗിരിയിലെ അധ്യാപകനായ രാഘവന് മാഷും മകള്‍ ദയയും തമ്മിലുള്ള ആത്മബന്ധവും വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന രാഘവന് മാഷുടെയും പട്ടേലരുടെയും ശത്രുതയും ഇവിടെ വിശേഷങ്ങളാണ്.
ചന്ദ്രഗിരി ഗ്രാമത്തെ ചുറ്റിപ്പറ്റിയുണ്ടാകുന്ന ചില സംഭവവികാസങ്ങള്‍ നിര്‍ണ്ണായകമായ രീതിയില്‍ കഥയെ മാറ്റിമറിക്കുകയാണ്. കാസ്രഗോഡന് ഉത്സവങ്ങളുടെയും കശുമാവ് പ്ലാന്റേഷന്റെയും സ്കൂള്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഉദ്വേഗജനകമായ നിരവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം നീങ്ങുന്നത്.
രാഘവന് മാഷായി ലാലും ദയയായി ഷോണം (കമ്മട്ടിപ്പാടം ഫെയിം) വേഷമിടുന്നു. മലയാളസിനിമ ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത നായകവേഷമാണ് 'ചന്ദ്രഗിരി' എന്ന ചിത്രത്തിലൂടെ ലാലിന്റേത്.
അദ്ധ്യാപകനായും കലാകാരനായും സ്നേഹനിധിയായ അച്ഛനായും ശക്തനായ ഒരു പോരാളിയായും വ്യത്യസ്തമായ വേഷഭാവ പകര്‍ന്നാട്ടങ്ങള്‍ക്ക് പുതുഭാഷ്യമാവുകയാണ് ലാല്‍ അവതരിപ്പിക്കുന്ന രാഘവന് മാഷ് എന്ന കഥാപാത്രം.
ചന്ദ്രഗിരി സ്കൂളിന്റെ പ്രധാന അധ്യാപകനായ അദ്ദേഹം സ്വന്തം ജീവിതത്തിലും അല്ലാതെയും നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും അവ തരണം ചെയ്യാനായി നടത്തുന്ന ത്യാഗപൂര്‍ണ്ണമായ പരിശ്രമങ്ങളും ശ്രദ്ധേയമാണ്. യക്ഷഗാനം മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമാണ്.
കുടിയന് സുരയായി നന്ദുവും നാഗപ്പയായി സുനില്‍ സുഖദയും അഭിനയിക്കുന്നു. സായ്കുമാര്, കൊച്ചുപ്രേമന്, ഹരീഷ് പേരടി, ജയചന്ദ്രന്, ഗിരീഷ് കാറമേല്‍, അരവി ബേക്കല്‍, ഉണ്ണിരാജ, സുല്‍ഫിക്കര്‍, സുകു എന്‍. നായര്‍, ഹരിജിത്ത് മനോജ്, സജിതാ മഠത്തില്‍, മഞ്ജു, ഷോണ്‍ സുനേന, നിള, മിത്രാഞ്ജലി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങള്‍ക്കു ജീവന് നല്കുന്നു.
ഗുരുപൂര്‍ണ്ണിമയുടെ ബാനറില്‍ എന്‍ സുചിത്ര നിര്‍മ്മിക്കുന്ന ചന്ദ്രഗിരിയുടെ രചന വിനോദ് കൂട്ടമത്താണ്. ഛായാഗ്രഹണം ഷാജികുമാര്‍ (പുലിമുരുകന് ഫെയിം), ഗാനങ്ങള്‍ മനോജ് കോയിപ്ര, ഡോ. പ്രശാന്ത് കൃഷ്ണന്, സംഗീതം- ശ്രീവത്സം ജെ. മേനോന്, കാഞ്ഞങ്ങാട് രാമചന്ദ്രന്, പാടിയവര്‍- യേശുദാസ്, ചിത്ര, മഞ്ജരി, കലാസംവിധാനം- ഗിരീഷ് മേനോന്, ചമയം- പട്ടണം ഷാ, വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്്ഷന്‍ കണ്ട്രോളര്- ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- കമലാക്ഷന്‍ പയ്യന്നൂര്‍, മാനേജര്‍- രാജു മടിവയല്‍, പി.ആര്.ഒ.- ബിജി പുത്തൂര്‍.

Comments