
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നടന്ന രാഷ്ട്രീയ നാടകങ്ങളില്‍ പ്രതികരിച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കേരളത്തിലെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്ന് നടത്തിയ നേതാവിന്റെ ഉറപ്പ് വിശ്വസിച്ച കോണ്‍ഗ്രസിനോട് സഹതാപമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ കോഴ നേതാവിനെ പരസ്യമായി പിന്തുണച്ച ഇടതുപക്ഷത്തോടാണ് തന്റെ സഹതാപമെന്നും കൂറിലോസ് കൂട്ടിച്ചേര്‍ത്തു. വിനാശകാല വിപരീത ബുദ്ധിയെന്നും കൂറിലോസ് വിമര്‍ശിച്ചു.
ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കേരളത്തിലെ ഏറ്റവും വലിയ അഴിമതികളിൽ ഒന്ന് നടത്തിയ നേതാവിന്റെ "ഉറപ്പ് "വിശ്വസിച്ച കോൺഗ്രസ്സിനോട് എനിക്ക് സഹതാപമില്ല; എന്റെ സഹതാപം ആ കോഴനേതാവിനെ പരസ്യമായി പിന്തുണച്ച ഇടതുപക്ഷത്തോടാണ്.; വിനാശകാലേ വിപരീത ബുദ്ധി







Comments