
മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, 'രാമന്റെ ഏദൻതോട്ടം'ത്തിലെ "മാവിലക്കുടിൽ" ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. സന്തോഷ് വര്‍മ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് രാജലക്ഷ്മിയാണ്.
രഞ്ജിത്ത് ശങ്കർ തിരകഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും അനു സിത്താരയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോജു ജോർജ്, രമേശ് പിഷാരടി, അജു വര്‍ഗ്ഗീസ്, മുത്തുമണി എന്നിവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്.
മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമിച്ചിട്ടുള്ള 'രാമന്റെ ഏദൻതോട്ടം' മെയ് 12ന് തിയേറ്ററുകളിൽ എത്തും.






