സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ തിരിച്ചടിയില്‍ സംവിധായകന് ആഷിക് അബുവിനെ പരിഹസിച്ച് കെ.എസ് ശബരീനാഥന് എം.എല്‍.എ. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം മാണിക്കെതിരായ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ മാണിസാറിന് എന്റെ വക 500 എന്ന ഹാഷ്ടാഗ് ക്യാംപെയ്ന് ആഷിക് അബു നടത്തിയിരുന്നു. അതേ മാതൃകയില്‍ പിണറായിയുടെ സെല്‍ഫ് ഗോളിന് എന്റെ വക 500 എന്ന് ശബരി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ശബരീനാഥിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
UDF സർക്കാരിന്റെ സമയത്ത് ശ്രി K.M മാണിക്ക് പാലായിലേക്ക് "എന്റെവക 500 രൂപ" നൽകിയ യുവസംവിധായകൻ Rs 25,000 പിഴ അടക്കാൻ പിണറായി വിജയൻ സർക്കാരിന് ഫേസ്ബുക്ക് ബക്കറ്റ് പിരിവ് നടത്തിയാൽ അത് അടിപൊളിയാകും.
പദ്ധതിക്ക് പേര് ഞാൻ പറയാം : "പിണറായിയുടെ സെൽഫ് ഗോളിന് എന്റെ വക 500 "






