ആസിഫ് അലി - ഭാവന ചിത്രം 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്'ന്റെ ട്രൈലെർ ഒരു ദിവസത്തിനുള്ളിൽ തന്നെ 1.4 ലക്ഷത്തിലധികം വ്യൂസ് നേടി. ഒരു മിനിറ്റ് 52 സെക്കൻഡ് ദൈർഖ്യമുള്ള ട്രൈലെർ ഇന്നലെയാണ് ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയത്.
രോഹിത് വി എസ് സംവിധാനം നിർവഹിച്ച 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്' എന്ന ചിത്രത്തിൽ അജു വർഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ് എന്നിവരും അഭിനയിക്കുന്നുണ്ട്. സമീർ അബ്ദുൾ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖിൽ ജോർജും ചിത്രസംയോജനം ലിവിങ്സ്റ്റൺ മാത്യുവുമാണ് നിർവഹിച്ചിരിക്കുന്നത്. ഫോർ എം എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ആന്റണി ബിനോയ്, ബിജു പുളിക്കൽ എന്നിവർ ചേർന്ന് നിർമിച്ച 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്' മെയ് 18ന് തിയേറ്ററുകളിൽ എത്തും.

Comments