ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് ചിത്രം സൃഷ്ടിച്ച് ബാഹുബലി കണ്ക്ലൂഷന് മുന്നേറുമ്പോള്‍ വിജയത്തില്‍ പങ്കാളികളായ എല്ലാവര്ക്കും നന്ദിയര്‍പ്പിച്ച് നായകന് പ്രഭാസ്. ഒരു വേഷം കൊണ്ട് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഇതിഹാസമായി മാറിയ താരമാണ് പ്രഭാസ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് എല്ലാവര്ക്കും നന്ദി അറിയിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ,
എന്റെ ആരാധകരെ, നിങ്ങള്‍ എനിക്ക് നല്കിയ സ്നേഹത്തിന് വലിയൊരു ആലിംഗനം തിരിച്ചുതരികയാണ്. എന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഇന്ത്യയില്‍ നിന്നും പുറത്തുനിന്നും നിങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഞാന്‍ തിരിച്ചറിയുന്നു. ഇത് തരുന്ന സന്തോഷം പറഞ്ഞറിയിക്കുന്നതിലും വലുതാണ്. ബാഹുബലിക്കായുള്ള യാത്ര ഏറെ നീണ്ടതായിരുന്നു. എന്നാല്‍ അതില്‍ ശേഷിക്കുന്നത് നിങ്ങള്‍ നല്കുന്ന സ്നേഹമാണ്. ഇത് നിങ്ങള്‍ക്ക് തിരികെ നല്കട്ടെ. സംവിധായകനായ രാജമൗലി സാറിനും വലിയ നന്ദിയുണ്ട്. അദ്ദേഹത്തിന്റെ വലിയ സ്വപ്നം സാക്ഷാത്കരിക്കാന്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന്. ജീവിതകാലത്ത് ഒരിക്കല്‍ മാത്രം ലഭിക്കുന്ന ബാഹുബലി പോലത്തെ കഥാപാത്രം തനിക്കായി വച്ചുനീട്ടിയതിന്.






