
ലണ്ടന്‍: വ്യാജമായി സിനിമയും ഷോകളും ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നിയമനിര്‍മ്മാണത്തിനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. ബ്രിട്ടനില്‍ ഇതോടെ കൊടി ബോക്സുകളുടെ ഉപയോഗവും കുറയും. ആപ്പുകളും ഓണ്‍ലൈന്‍ വിഡിയോകളും ടിവി വഴി കാണാന്‍ സഹായിക്കുന്ന ഉപകരണമാണ് കൊടി ടിവി ബോക്സുകള്‍.
പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ തങ്ങളുടെ സ്റ്റോറില്‍ നിന്നും കൊടി ടിവി ബോക്സുകളും ഓണ്‍ലൈന്‍ മോഷണത്തിനി സഹായിക്കുന്ന മറ്റ് ഉപകരണങ്ങളും പിന്‍വലിച്ചതിന് പിന്നാലെയാണ് നിയ്മം കര്‍ശനമാക്കിയിരിക്കുന്നത്. ഇതോടെ പകര്‍പ്പവകാശ ലംഘനങ്ങളായി നേരത്തെ കണക്കാക്കിരിരുന്ന പലതും പുതിയ നിയമത്തിന്റെ വരവോടെ ക്രിമിനല്‍ കുറ്റങ്ങളായി മാറും. ഓണ്‍ലൈന്‍ വഴി ഉടമസ്ഥര്‍ക്ക് പണം നല്കാതിരിക്കുകയോ നഷ്ടത്തിന് കാരണമാവുകയോ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ഇതോടെ കുറ്റകരമായി മാറും.






