
കുഞ്ചാക്കോ ബോബനും അനു സിതാരയും നായിക നായകന്മാരാകുന്ന 'രാമന്റെ ഏദൻതോട്ടം'ത്തിന്റെ അണിയറ പ്രവർത്തകർ മലയാള സിനിമയിൽ ആദ്യമായി ഒരു ചിത്രത്തിന്റെ മ്യൂസിക്കൽ ട്രൈലെർ ഒരുക്കിയിരിക്കുകയാണ്. ഒന്നര മിനിറ്റ് ദൈർഖ്യമുള്ള ഈ വീഡിയോയിൽ സന്തോഷ് വര്‍മ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ശ്രേയാ ഘോഷാൽ, സൂരജ് സന്തോഷ്, രാജലക്ഷ്മി എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യുസിക് 247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ പുതുമയാർന്ന ട്രൈലെർ ഇന്നലെ പുറത്തിറക്കിയത്.
രഞ്ജിത്ത് ശങ്കർ തിരകഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്, രമേശ് പിഷാരടി, അജു വര്‍ഗ്ഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബിജിബാലാണ്. ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമിച്ചിട്ടുള്ള 'രാമന്റെ ഏദൻതോട്ടം' മെയ് 12ന് തിയേറ്ററുകളിൽ എത്തും.






