സോഷ്യല്‍ മീഡിയ പേജുകളില്‍ ഫേസ് ആപ്പ് ഇപ്പോള്‍ തരംഗമാവുകയാണ്. നമ്മള് വയസാകുമ്പോള്‍ എങ്ങനെയിരിക്കും എന്നത് കാട്ടിത്തരാന്‍ കഴിയുന്നതാണ് ഈ ആപ്പ്. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് വച്ച് പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഇത്. ചിരിക്കാത്ത മുഖത്തെ ചിരിപ്പിക്കുന്ന രീതിയിലാക്കാം. ചെറുപ്പമോ വയസുള്ളതോ ആക്കാം. എന്തിന് ആണിനെ പെണ്ണാക്കാം. എന്തും സാധിക്കും ഈ ഫേസ് ആപ്പില്‍.
വയര്‍ലെസ് ലാബാണ് ആപ്പിന് പിന്നില്‍ ഇതിനകം 1 മില്ല്യണ്‍ മുതല്‍ 5 മില്ല്യണ്‍വരെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു എന്നാണ് പ്ലേ സ്റ്റോര്‍ വിവരങ്ങള്‍ പറയുന്നത്. 4.5 ന് ആടുത്താണ് ആപ്പ് റേറ്റിംഗ്. മൊബൈലില്‍ മാത്രമാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുക. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകള്‍ ലഭിക്കും.






