ഇന്ത്യയില്‍ ആദ്യമായി ആയിരം കോടി കളക്ഷന്‍ നേടിയ ബാഹുബലി 2 ദ കണ്‍ക്ലൂഷന്റെ 50 ശതമാനത്തോളവും കളക്റ്റ് ചെയ്തിരിക്കുന്നത് ഹിന്ദി പതിപ്പ്. തെലുങ്ക് ചിത്രമായ ഇത് തമിഴിലും മലയാളത്തിലുമടക്കം മൊഴിമാറ്റിയെത്തിയിരുന്നു. ചിത്രം ഇതുവരെ 1330 കോടി വാരിക്കൂട്ടിയിരുന്നു. തെലുങ്ക് പതിപ്പ് 25 ശതമാനവും തമിഴ് പതിപ്പ് 15 ശതമാനവും മലയാളം പതിപ്പ് 10 ശതമാനവും നേട്ടമുണ്ടാക്കി.
വെറും പത്ത് ദിവസം കൊണ്ടാണ് 1000 കോടി ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയത്. ഇതിനകം 1200 കോടി പിന്നിട്ട ചിത്രം 1500 എന്ന കടംബ വൈകാതെ മറികടക്കുമെന്നാണ് പ്രതീക്ഷ.
സര്‍ക്കാര്‍ 3, മേരി പ്യാരി ബിന്ദു അടക്കമുള്ള ഹിന്ദി ചിത്രങ്ങളെ പോരാടിയാണ് തെന്നിന്ത്യന്‍ ചിത്രമായ ബാഹുബലി ചരിത്രനേട്ടം കൊണ്ടാടുന്നത്.






