അന്തര്‍ദ്ദേശീയ തലത്തില്‍ ഇപ്പോഴുള്ള പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിക്കൊണ്ടാണ് 'ബാഹുബലി' പ്രദര്‍ശനം തുടരുന്നത്. രാജമൗലിയുടെ ബാഹുബലി-2 ഇന്ത്യ കൂടാതെ അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും അത്യന്തം ആവേശത്തോടെ ഏറ്റെടുത്തുകഴിഞ്ഞു.
തന്റെ ഈ സിനിമ ഒരു ഇതിഹാസമാക്കിത്തീര്ക്കണമെന്ന ലക്ഷ്യം ആദ്യഭാഗം ചിത്രീകരിക്കുമ്പോള്‍ തന്നെ പദ്ധതിയിട്ടിരുന്നു. പക്ഷേ ഇത്രകണ്ട് ചര്ച്ചാവിഷയമാകുമെന്നോ, ഒരു മെഗാ സിനിമയായി മാറുമെന്നോ ഞങ്ങള്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല.
ഞാന്‍ കണ്ട സ്വപ്നം ഇന്ന് ഏവര്‍ക്കും ഒരു സിനിമയായി സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞുവെന്നത് ആശ്ചര്യമായി തോന്നുകയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഞങ്ങളുടെ സിനിമ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. അവരുടെ കാത്തിരിപ്പ് വെതെയായില്ലെന്ന് തിയേറ്ററിലെ തിക്കും തിരക്കുംകൊണ്ട് ഞങ്ങള്‍ തെളിയിച്ചു.
ഠ അതു പകല്‍ പോലെ സത്യമാണ്. കാരണം അദ്ദേഹത്തിന്റെ അഞ്ചുവര്‍ഷത്തെ നിരന്തരമായ അദ്ധ്വാനമാണ് ഞാനിങ്ങനെ തറപ്പിച്ചു പറയാന്‍ കാരണം. ഈ കഥ എന്റെ അച്ഛന് വിജയേന്ദ്ര വിവരിച്ചപ്പോള്‍ തന്നെ പ്രഭാസാണ് എന്റെ മനസ്സില്‍ തെളിഞ്ഞതും, തീരുമാനിച്ചതും.
അദ്ദേഹം മറ്റൊരു പടത്തില്‍ ബിസിയായിരുന്നതിനാല്‍ ഒരുവര്‍ഷം അദ്ദേഹത്തിനായി ഞാന്‍ കാത്തിരുന്നു. എത്രവര്‍ഷം കാത്തിരുന്നാലും പ്രഭാസ് തന്നെയാണ ഇതില്‍ അഭിനയിക്കേണ്ടതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
കാരണം ആദ്യഭാഗം കണ്ടവര്‍ക്കെല്ലാം അറിയാം, ബാഹുബലി എന്നാല്‍ അത് പ്രഭാസാണെന്ന്. ആ സ്ഥാനത്ത് മറ്റൊരു ഇന്ത്യന്‍ ഹീറോയെ എനിക്ക് സങ്കല്പിക്കാന് പോലും കഴിയില്ലായിരുന്നു.
പ്രഭാസ് വിചാരിച്ചിരുന്നെങ്കില്‍ ഈ അഞ്ചുവര്‍ഷം കൊണ്ട് അഞ്ചു പടങ്ങളില്‍ അഭിനയിച്ച് കോടാനുകോടി സമ്പാദിക്കാമായിരുന്നു. പക്ഷേ ഞങ്ങളുടെ ടീമിനോട് സഹകരിച്ച് ഈ അഞ്ചുവര്‍ഷക്കാലം അദ്ദേഹം വളരെ കഠിനമായി അദ്ധ്വാനിച്ചിരുന്നു. ഇങ്ങനെയൊരു മനോധര്‍മ്മമുള്ള ഒരു നടനെ ഇക്കാലത്ത് നമുക്ക് സങ്കല്പിക്കാന് പോലും കഴിയില്ല.
ഠ അങ്ങനെ പറയാനാവില്ല. 'മഗധീര'യിലെ ചരിത്രസംഭവം ഒരു ഭാഗം മാത്രമാണ്. സിനിമ പൂര്‍ണ്ണമായും ആ രീതിയില്‍ ചിത്രീകരിച്ചിരുന്നില്ല. പക്ഷേ പൂര്‍ണ്ണമായും ചരിത്രകഥ സിനിമയാക്കണമെന്നും അത് പൂര്‍ണമായും സങ്കല്പ കഥയായിരിക്കണമെന്ന ആഗ്രഹവും കുറെക്കാലങ്ങളായി ഞാന്‍ മനസില്‍ സൂക്ഷിക്കുകയുണ്ടായി. അതിനു വേണ്ടതായ ഒരു അടിസ്ഥാനം സൃഷ്ടിച്ചത് എന്റെ അച്ഛനാണെന്നു പറയാം.
ഠ ഈ പടത്തിന്റെ നിര്‍മ്മാണ ദശയില്‍തന്നെ വളരെയേറെ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെന്ന് ഞങ്ങള്‍ എല്ലാവര്ക്കും അറിയാമായിരുന്നു. ചരിത്ര സിനിമയെന്നതിനാല്‍ കൂറ്റന്‍ സെറ്റ് തയാറാക്കണം. ശേഷം ഹീറോ, ഹീറോയിന് സെലക്ട്.
മുഖ്യകഥാപാത്രങ്ങള്‍, സഹനടീനടന്മാര്, അക്കാലഘട്ടത്തിലെ വസ്ത്രധാരണം ഇവയെല്ലാം മേക്കപ്പ് മൂലം ഒരു പരിധിവരെ എത്തുമ്പോഴേയ്ക്കും മനസ്സിലാകെ വീര്‍പ്പുമുട്ടലാണ്. തീര്‍ന്നില്ല. യുദ്ധരംഗമാണ് ഞങ്ങളെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയ ഒരു ഘടകം.
സ്ക്രിപ്റ്റ് പൂര്‍ണമാക്കി മീറ്റിംഗ് സംഘടിപ്പിച്ച് ഞങ്ങളുടെ മൊത്ത ടീമിനോടും ഈ സിനിമയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയുണ്ടായി. ഞാനീ കഥ സിനിമയാക്കാന്‍ എത്ര മാത്രം ആവേശം കാണിച്ചുവോ അതേ ആവേശം ഞങ്ങളുടെ ടീമിനും ഉണ്ടായിരുന്നു.
പലപ്പോഴും ഊണും ഉറക്കവും വെടിഞ്ഞ് ഞങ്ങള്‍ കൂട്ടായി അദ്ധ്വാനിച്ചു മുന്നേറുകയുണ്ടായി. രണ്ടായിരം എക്സ്ട്രാ നടന്മാരെ സംഘടിപ്പിച്ച് തീവെയിലില് നിന്നായിരുന്നു ചിത്രീകരണം. ഒരു ചെറിയ തെറ്റ് സംഭവിച്ചാലും നിശ്ചിതരംഗം വീണ്ടും എടുക്കേണ്ടതുണ്ട്.
യുദ്ധരംഗത്ത് ഇങ്ങനെയൊരു പിഴവ് സംഭവിക്കുമ്പോള്‍ ഏവരും തന്നെ തളര്‍ന്നു പോകാറുണ്ട്. പക്ഷേ ഞങ്ങളുടെ ടീം അങ്ങനെയൊരു ക്ഷീണം മുഖത്ത് പ്രകടിപ്പിക്കുകയുണ്ടായില്ല. റീടേക്ക് പറയുമ്പോഴും ആദ്യം ക്യാമറയ്ക്കു മുന്നിലെത്തുന്ന സന്തോഷമായിരുന്നു ഓരോരുത്തര്‍ക്കും. ഇങ്ങനെയൊരു ടീം സജ്ജമാക്കിയതാണ് 'ബാഹുബലി' മെഗാവിജയം നേടിത്തന്നതെന്ന് ഞാന്‍ പറയും.

? പ്രഭാസല്ലാതെ മറ്റൊരു നടനും ഈ ചിത്രത്തോട് നീതി പുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ പറഞ്ഞിരുന്നല്ലോ.
ഠ അതു പകല്‍ പോലെ സത്യമാണ്. കാരണം അദ്ദേഹത്തിന്റെ അഞ്ചുവര്‍ഷത്തെ നിരന്തരമായ അദ്ധ്വാനമാണ് ഞാനിങ്ങനെ തറപ്പിച്ചു പറയാന്‍ കാരണം. ഈ കഥ എന്റെ അച്ഛന് വിജയേന്ദ്ര വിവരിച്ചപ്പോള്‍ തന്നെ പ്രഭാസാണ് എന്റെ മനസ്സില്‍ തെളിഞ്ഞതും, തീരുമാനിച്ചതും.
അദ്ദേഹം മറ്റൊരു പടത്തില്‍ ബിസിയായിരുന്നതിനാല്‍ ഒരുവര്‍ഷം അദ്ദേഹത്തിനായി ഞാന്‍ കാത്തിരുന്നു. എത്രവര്‍ഷം കാത്തിരുന്നാലും പ്രഭാസ് തന്നെയാണ ഇതില്‍ അഭിനയിക്കേണ്ടതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
കാരണം ആദ്യഭാഗം കണ്ടവര്‍ക്കെല്ലാം അറിയാം, ബാഹുബലി എന്നാല്‍ അത് പ്രഭാസാണെന്ന്. ആ സ്ഥാനത്ത് മറ്റൊരു ഇന്ത്യന്‍ ഹീറോയെ എനിക്ക് സങ്കല്പിക്കാന് പോലും കഴിയില്ലായിരുന്നു.
പ്രഭാസ് വിചാരിച്ചിരുന്നെങ്കില്‍ ഈ അഞ്ചുവര്‍ഷം കൊണ്ട് അഞ്ചു പടങ്ങളില്‍ അഭിനയിച്ച് കോടാനുകോടി സമ്പാദിക്കാമായിരുന്നു. പക്ഷേ ഞങ്ങളുടെ ടീമിനോട് സഹകരിച്ച് ഈ അഞ്ചുവര്‍ഷക്കാലം അദ്ദേഹം വളരെ കഠിനമായി അദ്ധ്വാനിച്ചിരുന്നു. ഇങ്ങനെയൊരു മനോധര്‍മ്മമുള്ള ഒരു നടനെ ഇക്കാലത്ത് നമുക്ക് സങ്കല്പിക്കാന് പോലും കഴിയില്ല.
? മുമ്പ് ചിരഞ്ജീവിയുടെ മകനെ നായകനാക്കി 'മഗധീര' എന്നൊരു പടം സംവിധാനം ചെയ്തല്ലോ. അത് ഹിറ്റായതുകൊണ്ടാണോ വീണ്ടും ഒരു ചരിത്രസിനിമയിലേക്ക് തിരിഞ്ഞത്.
ഠ അങ്ങനെ പറയാനാവില്ല. 'മഗധീര'യിലെ ചരിത്രസംഭവം ഒരു ഭാഗം മാത്രമാണ്. സിനിമ പൂര്‍ണ്ണമായും ആ രീതിയില്‍ ചിത്രീകരിച്ചിരുന്നില്ല. പക്ഷേ പൂര്‍ണ്ണമായും ചരിത്രകഥ സിനിമയാക്കണമെന്നും അത് പൂര്‍ണമായും സങ്കല്പ കഥയായിരിക്കണമെന്ന ആഗ്രഹവും കുറെക്കാലങ്ങളായി ഞാന്‍ മനസില്‍ സൂക്ഷിക്കുകയുണ്ടായി. അതിനു വേണ്ടതായ ഒരു അടിസ്ഥാനം സൃഷ്ടിച്ചത് എന്റെ അച്ഛനാണെന്നു പറയാം.
? താങ്കളുടെ സിനിമ കാണുമ്പോള്‍ അറിയാം ചിത്രീകരണരംഗത്ത് ഒരുപാട് കഷ്ടനഷ്ടങ്ങള്‍ സഹിച്ചുവെന്ന്. യൂണിറ്റ് അംഗങ്ങള്‍ ഇതൊക്കെ എങ്ങനെ ഉള്‍ക്കൊണ്ടു...
ഠ ഈ പടത്തിന്റെ നിര്‍മ്മാണ ദശയില്‍തന്നെ വളരെയേറെ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെന്ന് ഞങ്ങള്‍ എല്ലാവര്ക്കും അറിയാമായിരുന്നു. ചരിത്ര സിനിമയെന്നതിനാല്‍ കൂറ്റന്‍ സെറ്റ് തയാറാക്കണം. ശേഷം ഹീറോ, ഹീറോയിന് സെലക്ട്.
മുഖ്യകഥാപാത്രങ്ങള്‍, സഹനടീനടന്മാര്, അക്കാലഘട്ടത്തിലെ വസ്ത്രധാരണം ഇവയെല്ലാം മേക്കപ്പ് മൂലം ഒരു പരിധിവരെ എത്തുമ്പോഴേയ്ക്കും മനസ്സിലാകെ വീര്‍പ്പുമുട്ടലാണ്. തീര്‍ന്നില്ല. യുദ്ധരംഗമാണ് ഞങ്ങളെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയ ഒരു ഘടകം.
സ്ക്രിപ്റ്റ് പൂര്‍ണമാക്കി മീറ്റിംഗ് സംഘടിപ്പിച്ച് ഞങ്ങളുടെ മൊത്ത ടീമിനോടും ഈ സിനിമയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയുണ്ടായി. ഞാനീ കഥ സിനിമയാക്കാന്‍ എത്ര മാത്രം ആവേശം കാണിച്ചുവോ അതേ ആവേശം ഞങ്ങളുടെ ടീമിനും ഉണ്ടായിരുന്നു.
പലപ്പോഴും ഊണും ഉറക്കവും വെടിഞ്ഞ് ഞങ്ങള്‍ കൂട്ടായി അദ്ധ്വാനിച്ചു മുന്നേറുകയുണ്ടായി. രണ്ടായിരം എക്സ്ട്രാ നടന്മാരെ സംഘടിപ്പിച്ച് തീവെയിലില് നിന്നായിരുന്നു ചിത്രീകരണം. ഒരു ചെറിയ തെറ്റ് സംഭവിച്ചാലും നിശ്ചിതരംഗം വീണ്ടും എടുക്കേണ്ടതുണ്ട്.
യുദ്ധരംഗത്ത് ഇങ്ങനെയൊരു പിഴവ് സംഭവിക്കുമ്പോള്‍ ഏവരും തന്നെ തളര്‍ന്നു പോകാറുണ്ട്. പക്ഷേ ഞങ്ങളുടെ ടീം അങ്ങനെയൊരു ക്ഷീണം മുഖത്ത് പ്രകടിപ്പിക്കുകയുണ്ടായില്ല. റീടേക്ക് പറയുമ്പോഴും ആദ്യം ക്യാമറയ്ക്കു മുന്നിലെത്തുന്ന സന്തോഷമായിരുന്നു ഓരോരുത്തര്‍ക്കും. ഇങ്ങനെയൊരു ടീം സജ്ജമാക്കിയതാണ് 'ബാഹുബലി' മെഗാവിജയം നേടിത്തന്നതെന്ന് ഞാന്‍ പറയും.

? ആദ്യഭാഗം എടുക്കുമ്പോള്‍തന്നെ രണ്ടാംഭാഗത്തിനും ചേര്‍ത്തായിരുന്നോ ചിത്രീകരണം.
ഠ അതെ. ആദ്യഭാഗം പൂര്ണമാകാന് വൈകിയതും ഒരു കാരണമായിരുന്നു. ചില രംഗങ്ങള്‍ ആ സന്ദര്‍ഭത്തില്‍ ആ സ്പോട്ടില്‍ വച്ചുതന്നെ ചിത്രീകരിക്കേണ്ട സാഹചര്യമുണ്ടായി. രണ്ടാംഭാഗത്തിനു വേണ്ടതായ മുപ്പതു ശതമാനം രംഗങ്ങള്‍, ആദ്യഭാഗത്തിനായി ഷൂട്ട് ചെയ്തു.
പ്രധാനമായ യുദ്ധരംഗം, ഗാനരംഗങ്ങള്‍, സഹനടീനടന്മാരുടെ രംഗങ്ങള്‍ കഴിഞ്ഞവര്‍ഷം ചിത്രീകരിക്കുകയുണ്ടായി. അതിനുശേഷം ഗ്രാഫിക്സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഗ്രാഫിക്സിന്റെ കാര്യം പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. രാവിലെ 6 മണിക്ക് സ്റ്റുഡിയോയില്‍ എത്തിക്കഴിഞ്ഞാല്‍ പിറ്റേന്നാള്‍ രണ്ടുമണി സമയത്തായിരിക്കും വീട്ടിലെത്തുക.
? ആദ്യഭാഗത്ത് അനുഷ്കയ്ക്ക് പറയത്തക്ക വേഷമായിരുന്നില്ലല്ലോ.
ഠ രണ്ടാംഭാഗത്ത് അവര്‍ നിറസാന്നിധ്യമാണ്. അതില്‍ അവരുടെ ആരാധകരെ തൃപ്തിപ്പെടുത്തുംവിധം യൗവനയുക്തയായിട്ടാണ് അഭിനയിച്ചത്.
? ഈ കഥയ്ക്കുവേണ്ടി ഹോംവര്‍ക്ക് വേണ്ടിവന്നിട്ടുണ്ടോ...
ഠ ഇത് പരിപൂര്‍ണ്ണമായും സാങ്കല്പിക കഥ എന്നിരിക്കെ ഹോംവര്‍ക്ക് ചെയ്തതായി പറയാനാവില്ല. ഒരു നിര്‍ദ്ദിഷ്ട രാജാവിനെക്കുറിച്ച് കഥയെഴുതുമ്പോള്‍ അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിലെ ജനങ്ങള്‍, ഭവനങ്ങള്‍ അവരുടെ സംസ്കാരമൊക്കെ അറിയേണ്ടതുണ്ട്.
അതേസമയം ബാഹുബലി ഒരു ഇന്ന കാലഘട്ടത്തില്‍ നടക്കുന്ന കഥയാണെന്ന് സമര്‍ത്ഥിച്ചിട്ടില്ല. പക്ഷേ ബാഹുബലി എന്നാല്‍ അവന്റെ മതവിശ്വാസം എന്താണ്, അവന് ഏതു ദൈവത്തെയാണ് ആരാധിക്കുന്നത്. ജനങ്ങളുടെ സമീപനരീതി എങ്ങനെയാണ്. അവരുടെ പ്രധാന തൊഴില്‍ എന്താണ്.
എന്നിങ്ങനെയുള്ള വിഷയങ്ങള്‍ മാത്രം ഷൂട്ടിംഗിനു മുമ്പേ ചര്‍ച്ച ചെയ്ത് എഴുതി തീരുമാനത്തില്‍ എത്തുകയാണുണ്ടായത്. ഹോംവര്‍ക്കെന്നു പറയുമ്പോള്‍ പ്രഭാസ്, തമന്ന, അനുഷ്ക, റാണാ ഉള്‍പ്പെടെയുള്ള നടീനടന്മാര്ക്കുവേണ്ടി അതാവശ്യമായി വന്നിട്ടുണ്ട്. വാള്‍പയറ്റ് തുടങ്ങി ശരിക്കും ആക്്ഷന്‍ പരിശീലനം നേടുകയുണ്ടായി.
? ബാഹുബലി മൂന്നാം ഭാഗം എന്നായിരിക്കും.
ഠ തല്ക്കാലം ഇല്ല. പക്ഷേ അതിന് ബദലായി 'ബാഹുബലി' സീരിയലായി തുടങ്ങാന്‍ പദ്ധതിയുണ്ട്. അതൊരു മെഗാസീരിയലായിരിക്കും. അതായത് പടത്തില്‍ പ്രത്യക്ഷപ്പെടാത്ത നിരവധി രംഗങ്ങളുണ്ട്.
പടത്തില്‍ വന്നിട്ടുള്ള രംഗങ്ങള്‍ക്ക് നാം എങ്ങനെ രൂപം നല്കി എന്നതിനെക്കുറിച്ചും ചിത്രീകരിച്ചിട്ടുണ്ട്. ഇതൊക്കെ ഉള്‍പ്പെടുത്തിയാവും സീരിയല്‍ നിര്‍മ്മിക്കുക. അതിനു ശേഷം ബാഹുബലി ഗെയിംസ് ആനിമേഷനില്‍ കൊണ്ടുവരാനും പ്ലാനുണ്ട്. അതുകൊണ്ട് അതിനെ ബാഹുബലി 3 എന്നു പറയാം.
? ഒരു സംശയംകൂടി ബാഹുബലിയെ കട്ടപ്പ എന്തിനു വധിച്ചു.
ഠ ഇത് ബില്യന്‍ ഡോളര്‍ ക്വസ്റ്റിയന്‍. ഞാന്‍ ഇതിനു മറുപടി പറയില്ല.
? ബാഹുബലി ചെയ്തതു മൂലം ഇനി ഇതേക്കാള്‍ വമ്പന്‍ ചിത്രങ്ങള്‍ മാത്രമേ ചെയ്യൂവെന്ന തോന്നലുണ്ടോ.
ഠ അങ്ങനെ ഒന്നും തന്നെയില്ല. എന്നെ സംബന്ധിച്ച് ഇതൊക്കെ നാം തീരുമാനിക്കുന്നതാണ്. ഫിലിം മേക്കര്‍ ഒരു വട്ടത്തിനുള്ളില്‍ ഒതുങ്ങിപ്പോകരുത്. ഞാന്‍ ഏതുതരം പടങ്ങളും ചെയ്യാന്‍ സന്നദ്ധനാണ്.
'മഗധീര' എന്ന മെഗാസിനിമ ചെയ്തതിനു ശേഷമാണ് 'നാന് ഈ' എന്ന കൊച്ചുസിനിമ ചെയ്തത്. അതുകൊണ്ട് ലക്ഷ്മണരേഖയില്‍ ഒതുങ്ങാന്‍ ഞാനില്ല.
? രജനിയെ നായകനാക്കി ഒരു പടം ചെയ്യാന്‍ പോകുന്നതായി വാര്‍ത്ത ഉണ്ടായിരുന്നല്ലോ...
ഠ അത് ചര്‍ച്ചയിലാണ്. ഒരു തീരുമാനവും ഉണ്ടായിട്ടില്ല. മഹാഭാരതം ചെയ്യണമെന്ന ആഗ്രഹമുണ്ട്. ഇനി എന്റെ അടുത്ത പടം ഏതാണെന്ന് എനിക്കുതന്നെ അറിയില്ല.

Comments