
മലയാള സംഗീത ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, "മധുമൊഴി" എന്ന റൊമാന്റിക് മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. നജിം അർഷാദ് ആലപിച്ച ഈ മനോഹര ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അപ്പു ജോണും ഗാനരചന നിർവഹിച്ചിരിക്കുന്നത് ജോ പോളുമാണ്.
തികച്ചും വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുള്ളവരുടെ പ്രണയമാണ് "മധുമൊഴി" മ്യൂസിക് വീഡിയോയുടെ പ്രമേയം. കേരള തീരദേശ നിവാസിയായ യുവാവും, ടിബറ്റൻ സ്വദേശിനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് ഇതിനാധാരം. പ്രണവ് ദേവും ടിബറ്റൻ കലാകാരി ടെൻസിൻ നൈയിമയുമാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.
ബൈലകുപ്പെ, ധരമശാല, ഡൽഹൌസി, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ചിരിച്ചിട്ടുള്ള ഈ മ്യൂസിക് വീഡിയോയുടെ ദൃശ്യാവിഷ്കാരവും സംവിധാനവും ചെയ്തിരിക്കുന്നത് അരുൺ ബോസാണ്. ഛായാഗ്രഹണം നിമിഷ് രവിയും ചിത്രസംയോജനം നിഖിൽ വേണുവും നിർവഹിച്ചിരിക്കുന്നു. ടോൺസ് & ബീറ്റ്സിന്റെ കൂടെ സമിസ പ്രൊഡക്ഷൻസ്, യുഎസ്എയുടെ ബാനറിൽ ടോണി സ്റ്റീഫൻ, ജെറിൻ പാലത്തിങ്കൽ, ലിന്റോ ദേവസ്സി എന്നിവർ ചേർന്നാണ് ഈ മ്യൂസിക് വീഡിയോ നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.






