
ലോകപ്രശസ്ത സിനിമാ നിര്‍മ്മാതാക്കളായ വാള്‍ട്ട് ഡിസ്നിയുടെ കരീബിയന്‍ കൊള്ളക്കാരേയും ആഗോളമായി കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് ലോകത്തിനെ ഭീതിയുടെ മുഴമുനയില് നിര്‍ത്തുന്ന വാണക്രൈ കൊള്ളയടിക്കുന്നു. ഡിസ്നിയുടെ 'പൈറേറ്റ്സ് ഓഫ് കരീബിയ' ന്റെ പുതിയ ഭാഗം ഹാക്ക് ചെയ്ത സൈബര്‍ ഹാക്കേഴ്സ് സിനിമ പുറത്തുവിടാതെ തിരിച്ചു നല്കാന് വന്‍ തുക ആവശ്യപ്പെട്ടു. ഡിസ്നിയു െസിഇഒ ബോഗ് ഇഗറാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. എത്രയാണ് ചോദിച്ചിരിക്കുന്നതെന്ന വ്യക്തമല്ല.
ഡിമാന്റ് അംഗീകരിച്ചില്ലെങ്കില്‍ സിനിമയടെ ആദ്യ അഞ്ചു മിനിറ്റ് പുറത്തുവിടുമെന്നും എന്നിട്ടും അംഗീകരിച്ചില്ലെങ്കില്‍ ബാക്കി 20 മിനിറ്റ് കൂടി പുറത്തുവിടുമെന്നാണ് ഭീഷണി. ന്യൂയോര്‍ക്കിലെ ടൗണ്‍ഹാള്‍ മീറ്റിംഗില്‍ മോഷണവിവരം ഇഗര്‍ പറഞ്ഞതായി ഹോളിവുഡ് റിപ്പോര്‍ട്ടറാണ് വാര്‍ത്ത പുറത്തുവിട്ടത്. ഏതു സിനിമയ്ക്കാണ് ഭീഷണി ഉയര്‍ന്നതെന്ന് ഇഗര്‍ വ്യക്തമാക്കിയില്ലെങ്കിലും മെയ് 26 ന് റിലീസ് ചെയ്യാന്‍ ഇരിക്കുന്ന 'പൈറേറ്റ്സ് ഓഫ് കരീബിയന്‍: ഡെഡ് മെന്‍ ടെല്‍ നോ ടേല്‍സ്' ആണെന്നാണ് സൂചന. 2003 ല്‍ പുറത്തു വന്ന പൈറേറ്റ്സ് ഓഫ് കരീബിയന്‍ ഫ്രാഞ്ചൈസിയുടെ അഞ്ചാമത്തെ സിനിമയായ ഇത് 3.72 ബില്യണ്‍ ഡോളര്‍ മുടക്കിയാണ് നിര്‍മ്മിച്ചിട്ടുള്ളത്.
അവര്‍ എത്രയാണ് ചോദിക്കുന്നതെന്ന് അറിയില്ലെന്നും എന്നാല്‍ ബിറ്റ്കോയിന് വഴിയുള്ള മറ്റൊരു വന്‍തുകയാണ് ചോദിക്കുന്നതെന്നും ഈഗര്‍ പറയുന്നു. അതേസമയം ഡിസ്നിയുമായി ചേര്‍ന്ന് ജോലി ചെയ്യുന്ന ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ മോചനദ്രവ്യങ്ങള്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റിലീസ് ചെയ്യാത്ത സിനിമയ്ക്കും ടെലിവിഷന്‍ ഷോയ്ക്കും മോചനദ്രവ്യം ചോദിക്കുന്നത് ഇതാദ്യമാണ്. ആഴ്ചകള്‍ക്ക് മുമ്പാണ് ജൂണ്‍ 9 ന് തുടങ്ങാനിരിക്കുന്ന ഓറഞ്ച് ഇീസ് ദി ന്യൂ ബ്ളാക്ക് എന്ന പരമ്പരയുടെ 10 ഭാഗങ്ങള്‍ ദി പൈറേറ്റ് ബേയില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. വാണക്രൈ നടത്തിയ ഹാക്കിംഗില്‍ 150 രാജ്യങ്ങളിലായി രണ്ടു ലക്ഷം കമ്പ്യൂട്ടറുകളാണ് ആക്രമിക്കപ്പെട്ടത്.






