ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാമെന്ന് ലാലു പ്രസാദ് യാദവ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ ഏത് തീരുമാനത്തിനും പിന്തുണ നല്‍കുമെന്ന് ലാലു വ്യക്തമാക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച ലാലു പ്രസാദ് യാദവുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ലാലു പ്രസാദ് പിന്തുണ അറിയിച്ചത്.
അതേസമയം ഓഗസ്റ്റില്‍ ബി.ജെ.പിക്കെതിരായി സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കില്ലെന്ന് സോണിയ ഗാന്ധി അറിയിച്ചു. ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. ബീഹാറില്‍ ആര്.ജെ.ഡിയുടെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാക്കളെ നേരിടുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ലാലു പ്രസാദ് യാദവ് മഹാറാലി സംഘടിപ്പിക്കുന്നത്.
