പൂനെ: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കൗമാരക്കാരെ നഗ്നരായി നടത്തിച്ചു. പതിമൂന്നുകാരായ ആണ്‍കുട്ടികളെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ച ശേഷം നഗ്നരാക്കി നടത്തിച്ചത്. പൂനെയിലെ കാര്‍വെ നഗറിലാണ് സംഭവം. സഹപാഠികളായ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
അതേസമയം കുട്ടികളെ മര്‍ദ്ദിക്കുകയും നഗ്നരാക്കി നടത്തിക്കുകയും ചെയ്ത ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടികള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. മര്‍ദ്ദനത്തിനിരയായ കുട്ടികളിലൊരാളുടെ മാതാവിന്റെ പരാതിയിലാണ് കേസെടുത്തത്.
#WATCH Pune: 2 boys beaten & paraded naked by group of men after they allegedly molested a girl.4 arrested in connection with this act(16/5) pic.twitter.com/SmvcNC979Y
— ANI (@ANI_news) May 19, 2017
പരാതിയുടെ അടിസ്ഥാനത്തില്‍ നവീന്‍ ഖുരാന (47), യഷ് നവീന്‍ ഖുരാന (19), രാജു ദേവസി (24), പ്രദീപ് സുലങ്കെ (35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.






