
ലക്നോ: ലോക്മാന്യ തിലക് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്വച്ച് നാലു ബോഗികളാണ് പാളം തെറ്റിയത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഞായറാഴ്ച രണ്ടുമണിയോടെയായിരുന്നു സംഭവം.
റെയില്‍വേ സ്റ്റേഷന്റെ മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് ട്രെയിന്‍ പാളം തെറ്റിയത്. ട്രെയിന്‍ വേഗത കുറവായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.






