
ലണ്ടന്‍: ബ്രിട്ടണില്‍ സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 19 പേര് കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് സ്ഫോടനമുണ്ടായത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയിലാണ് സംഭവമുണ്ടായത്.
പ്രശസ്ത അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. രണ്ട് തവണ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ 20തോളം ആളുകള്‍ കൊല്ലപ്പെട്ടതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.
DEVELOPING: Video appears to show moments after explosion at Ariana Grande concert in Manchester, England. More: https://t.co/AlrauoBfq1 pic.twitter.com/kgYb2MWU20
— NBC News (@NBCNews) May 22, 2017
ഗായികയും സംഘവും സുരക്ഷിതരാണെന്നും സ്ഫോടനത്തിനത്തിന് പിന്നില്‍ ഭീകരവാദികളാണോ എന്ന് അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു. അതേത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ ട്രാന്‍സിറ്റ് സ്റ്റേഷന് അടച്ചുപൂട്ടി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ നഗരങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്.






