
തിരുവനന്തപുരം : സീരിയല്‍ നടിയ്ക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ ജയില്‍ വകുപ്പ് മേഖല ഡിഐജി ബി. പ്രദീപിനെതിരെ അന്വേഷണം. ജയില്‍ ആസ്ഥാനത്ത് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കണ്ടെത്തലുകളെ തുടര്‍ന്ന് ജയില്‍ മേധാവി ആര്.ശ്രീലേഖയാണ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടിയുമായി ഡിഐജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തുവെന്നാണ് ആക്ഷേപം. ദക്ഷിണ മേഖലയിലെ ഒരു ജയിലിലെ വാര്‍ഷികത്തിന് ഈ നടിയെ പങ്കെടുപ്പിച്ചുവെന്നും ആരോപണങ്ങളുണ്ട്.
കറുത്തമുത്ത്, മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ചില സിനിമകളിലും വേഷമിട്ട നടിയാണ് ഡിഐജിയ്ക്ക് ഒപ്പമുണ്ടായിരുന്നതെന്നാണ് സൂചന.






