ഇസ്ലാമാബാദ്: കുല്ഭൂഷണ് ജാധവ് കേസില്‍ വാദം നേരത്തെയാക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന് രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചു. ഇതു സംബന്ധിച്ച് പാകിസ്താന്റെ വിദേശകാര്യ മന്ത്രാലയ ഓഫീസ് ഹേഗിലെ രാജ്യാന്തര കോടതി രജിസ്ട്രാര്‍ക്ക് കത്ത് അയച്ചതായി 'എക്സ്പ്രസ് ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ജാധവിന് പാകിസ്താന് സൈനിക കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര കോടതി കഴിഞ്ഞയാഴ്ച സ്റ്റേ ചെയ്തിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്നത് വരെയാണ് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിരിക്കുന്നത്.
എത്രയും പെട്ടെന്ന്, കഴിയുമെങ്കില്‍ അടുത്ത ആഴ്ചകളില്‍ തന്നെ കേസ് എടുപ്പിക്കാനാണ് പാകിസ്താന്റെ ശ്രമം. നവംബറില്‍ രാജ്യാന്തര കോടതി ജഡ്ജിമാരുടെ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പാകിസ്താന് ഈ ആവശ്യം ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒക്ടോബറിലെ കേസ് പരിഗണിക്കാന്‍ സാധ്യതയുള്ളൂ. അത് ഒഴിവാക്കി ആറാഴ്ചയ്ക്കുള്ളില്‍ കേസ് എടുപ്പിക്കാനാണ് പാകിസ്താന്റെ ശ്രമം.
രാജ്യാന്തര കോടതിയിലെ നടപടികളില്‍ പാകിസ്താന് അറ്റോര്‍ജി ജനറല്‍ അഷ്തര്‍ ഔസഫ് അലി പങ്കെടുക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ നിലവിലെ അറ്റോര്‍ണി ഖവാര്‍ ഷുറേഷിയെ നീക്കുന്നത് സംബന്ധിച്ച് പാകിസ്താന് ഒരു തീരുമാനവും എടുത്തിട്ടില്ല.
ഇന്ത്യന്‍ നാവിക സേനയില്‍ മുന്‍ ഉദ്യോഗസ്ഥനായ ജാധവ് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഇറാനില്‍ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കേയാണ് പാകിസ്താന് തട്ടിക്കൊണ്ടുപോയതെന്നാണ് ഇന്ത്യയുടെ വാദം. എന്നാല്‍ 2016 മാര്‍ച്ച് മൂന്നിന് ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് ജാധവിനെ പിടികുടിയെന്നാണ് പാകിസ്താന് പറയുന്നത്.

Comments