
സില്ലിഗുരി: പശ്ചിമ ബംഗാളില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 70 കോടി രൂപയുടെ പാമ്പിന് വിഷം പിടികൂടി. ബുധനാഴ്ച 41 ബറ്റാലിയന് സഹസ്ത്ര സീമ ബലും കസ്റ്റംസ് വകുപ്പും ബുധനാഴ്ച സില്ലിഗുരിയില് നടത്തിയ പരിശോധനയിലാണ് രണ്ടു ജാറുകളില്‍ സൂക്ഷിച്ചിരുന്ന വിഷം പിടിച്ചെടുത്തത്.
ഈ ആഴ്ച ആദ്യം ദക്ഷിണ ദിന്ജപൂരില് നിന്ന് ബി.എസ്.എഫ് 12 കോടിയുടെ പാമ്പിന് വിഷം പിടികൂടിയിരുന്നു.






