
ശ്രീനഗര്‍: ഉറിയില്‍ ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ രണ്ട് പാക് സൈനീകര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ പട്രോള്‍ സംഘത്തിന് നേര്ക്കായിരുന്ന പാക് സംഘത്തിന്റെ ആക്രമണം. ശക്തമായി തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യം പാക് സംഘത്തിലെ രണ്ട് സൈനീകരെ വധിക്കുകയും ചെയ്തു.
പാക്കിസ്താന് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഉണ്ടെന്നും സൈന്യം വാര്ക്കുറിപ്പില് അറിയിച്ചു.






