
ടൊവിനോ തോമസ് നായകനായ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ഗോദ. ഇപ്പോഴത്തെ സംഭവവികാസവുമായി തട്ടിച്ചുനോക്കുമ്പോള്‍ ചിത്രത്തിലും ബീഫ് വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട് നല്ല പൊളപ്പനായി.
ബീഫ് റോസ്റ്റിനും പൊറോട്ടയ്ക്കും വേണ്ടി മലയാളികള്‍ അലയുന്നത് എന്തിനാണെന്നും ബീഫുണ്ടാക്കുന്നവിധം ടൊവിനോ വര്‍ണ്ണിക്കുന്നതുമായ ഒരു ഉഗ്രന്‍ രംഗമുണ്ട്. ബീഫ് നിരോധിച്ച ഈ വേളയില്‍ ആ രംഗമ ാണിപ്പോള് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നത്്.
പൊറോട്ടയും ബീഫും മലയാളികള്‍ക്ക് വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ് എന്നു പറഞ്ഞാണ് ടൊവിനോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബീഫ് നിരോധനത്തിലുള്ള പ്ര തിഷേധം വ്യക്തമാക്കി അജു വര്‍ഗ്ഗീസ് ബീഫ് ബിരിയാണി കഴിക്കുന്ന ചിത്രവും വൈറലാകുകയാണ്.






