ചെന്നൈ: കാറിന് തീപിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര് വെന്തുമരിച്ചു. മഹാബലിപുരത്തിന് സമീപമാണുള്ള ഈസ്റ്റ് കോസ്റ്റ് റോഡിലാണ് സംഭവമുണ്ടായിരിക്കുന്നത്. തീപിടിത്ത കാരണം എന്താണെന്ന് വ്യക്തമല്ല.
റോഡിന് സമീപത്ത് പാര്‍ക്ക് ചെയ്ത് ഏതാനും മിനിട്ടിനുള്ളില്‍ കാറിന് തീപിടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അഗ്നിശമനസേന എത്തിയതാണ് കാറിനുള്ളില്‍ നിന്ന് മൂന്നു പേരെയും പുറത്തെടുത്തത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് സംഭവം.






