
മഞ്ജു വാരിയര്‍ക്കും, ജോമോളിനും, ശാന്തി കൃഷ്ണയ്ക്കും ശേഷം മലയാളസിനിമ ഒരു നടിയുടെ തിരിച്ചുവരവിന് സാക്ഷ്യം കുറിക്കാന്‍ ഒരുങ്ങുന്നു. 17 വര്‍ഷത്തിന് ശേഷം മലയാളികളുടെ പ്രിയതാരം മാതുവാണ് തിരിച്ചുവരവിന് ഒരുങ്ങുന്നത്. വിവാഹത്തോടെ അഭിനയം നിര്‍ത്തിയ ഇവര്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. നാലു വര്‍ഷം മുന്‍പ് ഭര്‍ത്താവ് ജേക്കബുമായി വേര്‍പിരിഞ്ഞു. ഒരു വനിതാ മാസികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുമുഖത്തിലാണ് മലയാളികളുടെ സ്വന്തം മുത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയില്‍ ചിത്രീകരിക്കുന്ന സിനിമകളില്‍ അഭിനയിക്കുന്നതിന് താരം തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. തന്റെ പ്രിയ താരം മഞ്ജു വാരിയരാണെന്നും മാതു വ്യക്തമാക്കുന്നു.
നിരവധി ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചെങ്കിലും അമരത്തിലെ മുത്ത് എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. അഭിനയജീവിതം 40 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് തിരികെ വരുന്നതിനെക്കുറിച്ച് മാതു ചിന്തിക്കുന്നത്.
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഒപ്പമുള്ള അഭിനയത്തെക്കുറിച്ചും മാതു അഭിമുഖത്തില്‍ വാചാലയാകുന്നുണ്ട്. തന്നെ ഇഷ്ടപെട്ട പ്രേക്ഷകരോട് ഒന്നും മിണ്ടാതെ പോകേണ്ടി വന്നതില്‍ ദുഖമുണ്ടെന്നും അവര്‍ പറയുന്നു.അതിന് ക്ഷമ ചോദിക്കുന്നതായും അവര്‍ വ്യക്തമാക്കി.
ഇപ്പോള്‍ മക്കളായ ജെയ്മിക്കും ലൂക്കിനുമൊപ്പം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഒരു അപ്പാര്‍ട്ട്മെന്റിലാണ് മാതു താമസിക്കുന്നത്.






