ന്യൂഡല്‍ഹി: കേജ്രിവാളിനെതിരെ ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മ്മയുടെ കാറിനു നേരെ അജ്ഞാതരുടെ വെടിവയ്പ്പ്. ബൈക്കില്‍ എത്തിയ രണ്ടുപേര്‍ രാഹുല്‍ ശര്‍മ്മയുടെ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആര്‍ക്കും പരിക്കുകളില്ല.
ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ അക്രമികളെ തിരിച്ചറിയുവാനായില്ലെന്നും കാറില്‍ താനും ബന്ധുവും മാത്രമാണുണ്ടായിരുന്നതെന്നും രാഹുല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇരുചക്രവാഹനത്തില്‍ എത്തിയ അക്രമികളില്‍ പിന്നില്‍ ഇരുന്നയാള്‍ വാഹനം നിര്‍ത്തി ചാടിയിറങ്ങികാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം കഴിഞ്ഞയുടന്‍ തന്നെ ഇവര്‍ ബൈക്കില്‍ കയറി രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡല്‍ഹിസര്‍ക്കാരിന്റെ പൊതുമരാമത്തിന്റെ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണവുമായി രാഹുല്‍ നേരത്തെ രംഗത്തു വന്നിരുന്നു. കേജ്രിവളിനെതിരെ വ്യക്തിപരമായ ആരോപണവും അദ്ദേഹമുന്നയിച്ചിരുന്നു.
#WATCH: Unidentified persons opened fire at car of Rahul Sharma, whistleblower of PWD scam involving Delhi CM's relative(Greater Noida,31/5) pic.twitter.com/1PeoBHlyLv
— ANI (@ANI_news) June 1, 2017






