
കൊച്ചി: പുതിയ സൗകര്യങ്ങളും മെച്ചപ്പെടുത്തലുകളുമായി നിസാന്‍ ഇന്ത്യ പുതിയ െമെക്ര അവതരിപ്പിച്ചു. 6.09 ലക്ഷം രൂപ മുതലാണ് സ്പോര്‍ട്ടി െമെക്രയുടെ കൊച്ചിയിലെ എക്സ് ഷോറൂം വില. ആകര്‍ഷകമായ നിഭേദങ്ങളിലുള്ള ഇന്റീരിയറാണ് കമ്പനി മൈക്രയില്‍ നല്‍കിയിരിക്കുന്നത്. ജപ്പാന് സാങ്കേതിക വിദ്യയും യൂറോപ്യന്‍ സ്െറ്റെലും സംയോജിപ്പിച്ചാണ് പുതിയ െമെക്ര അവതരിപ്പിക്കുന്നതെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വില്പനാനന്തര സേവന വിഭാഗം െവെസ് പ്രസിഡന്റ് സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു.
പുതിയ െമെക്ര 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ എക്സ്-ടോണിക് സി.വി.ടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടു കൂടിയും ലഭ്യമാണ്. ലിറ്ററിന് 23.08 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഡീസല്‍ വേരിയന്റിന് 19.34 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനിയുടെ വാഗ്ദാനം.
ഇതോടൊപ്പം ദീര്ഘിപ്പിച്ച വാറണ്ടിയും മികച്ച വില്പനാനന്തര സേവനങ്ങളുമാണ് നിസാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ നിസാന്‍ െമെക്ര കാര്‍ ഉടമകള്‍ക്ക് മൂന്നുവര്‍ഷമോ 50,000 കിലോമീറ്ററോ ഏതാണ് കുറവ് അതുവരെയുള്ള ദീര്ഘിപ്പിച്ച വാറണ്ടി ലഭ്യമാണ്.




