കൊച്ചി: സംസ്ഥാനത്ത് കൂടുതല്‍ രാഷ്ട്രീയ വളര്‍ച്ചയ്ക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുമായി ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ വച്ചിരുന്ന ഫ്ളക്സുകള്‍ എടുത്തുമാറ്റണമെന്ന് കെഎംആര്‍എല്‍. ഉടനടി അഴിച്ചുമാറ്റിയില്ലെങ്കില്‍ കൂടുതല്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് അധികൃതര്‍ അറിയിച്ചു.
പാര്‍ട്ടി അധ്യക്ഷന്റെ വരവില്‍ ആവേശത്തിലായ പ്രവര്‍ത്തകര്‍ മെട്രോയുടെ തൂണുകളില്‍ പതാകകളും ഫ്ളക്സുകളും സ്ഥാപിച്ചിരുന്നു. ഇതിനെതിരെയാണ് കെഎംആര്‍എല്‍ രംഗത്തുവന്നിരിക്കുകയാണ്.
വിവിധ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ച നടത്തിയ അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തി. ബിജെപിയുടെ ബൂത്ത് കമ്മിറ്റി യോഗത്തിലും സംസ്ഥാന സമിതിയോഗത്തിലും അദ്ദേഹം പങ്കെടുക്കും.






