
തിരുവനന്തപുരം: തിരുവനന്തപുരം എ്സ്.എ.ടി ആശുപത്രിയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. എസ്.എ.ടി. ആശുപത്രിയില്‍ ഒ.ബി.എന്നില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് കുഞ്ഞുങ്ങള്‍ക്ക് രക്തം മാറി നല്കി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവം വിവാദമായതോടെ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.
സംഭവത്തില്‍ അന്വേഷിച്ച് ഉടന്‍ തന്നെ കര്‍ശന നടപടിയെടുക്കുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. എസ്.എ.ടി. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗം മേധാവികളെ ഉള്‍ക്കൊള്ളിച്ച് അന്വേഷണ കമ്മീഷന് രൂപീകരിച്ചിട്ടുണ്ട്.
ഇരു കുട്ടികളുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.






