
ബാങ്കോക്ക്: ഇന്ത്യയുടെ സായി പ്രണീത് തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്‍ഡൊനീഷ്യയുടെ ജൊനാഥന് ക്രിസ്റ്റിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സായി തോല്‍പ്പിച്ചത്. സ്കോര്‍: 17-21, 21-18, 21-19
ലോക റാങ്കിങ്ങില്‍ ഇരുപത്തിരണ്ടാം സ്ഥാനക്കാരനായ സായി പ്രണീതിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ അന്താരാഷ്ട്ര കിരീടമാണിത്.






