
ന്യൂഡല്‍ഹി: പാകിസ്താനില്‍ ചൈന സൈനിക തവളങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചൈനയുമായി ദീര്‍ഘകാല സൗഹൃദം പുലര്‍ത്തുന്നതും സമാന നിലപാടുകളുള്ളതുമായ രാജ്യങ്ങളിലാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. എന്നാല്‍ ഇത്തരത്തിലൊരു നീക്കം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കയ്ക്ക് വഴിയൊരുക്കുന്നൊരു തീരുമാനമാണ്.
എന്നാല്‍ ചൈനയുടെ പടിഞ്ഞാറന്‍ പ്രദേശത്തെ പാകിസ്താനിലെ ഗ്വാദാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുമായി ചൈന മുന്നോട്ടുപോകുകയായിരുന്നു. ഗ്വാദാര്‍ തുറമുഖത്തെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഉപയോഗിക്കൂ എന്ന് ചൈന വ്യക്തമാക്കുന്നുണ്ടെങ്കിലും അറബിക്കടലിലെ മറ്റ് തന്ത്രപ്രധാന തുറമുഖങ്ങളെ ഭാവിയില്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചേക്കാം എന്നും റിപ്പോര്‍ട്ട് പറയുന്നു.






