
ആലപ്പുഴ: സ്വകാര്യ സന്ദര്ശനത്തിനിടെ ബി.ജെ.പി മുന് ഉപപ്രധാനമന്ത്രിയും ദേശീയ നേതാവുമായ എല്.കെ. അദ്വാനിക്ക് പോലീസ് സ്റ്റേഷനില്. ഡല്ഹിയില് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയ്യേറ്റമുണ്ടായ സംഭവത്തില് പ്രതിഷേധിച്ച് സിപിഎം പ്രവര്ത്തകര് നടത്തിയ പ്രതിഷേധപ്രകടനത്തിന്റെ പേരുപറഞ്ഞ് ദേശീയ നേതാവിനെ സ്റ്റേഷനില് ഇരുത്തി ബുദ്ധിമുട്ടിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല് സുരക്ഷ ഉദ്യോഗസ്ഥര് ആവശ്യപ്പെട്ടതനുസരിച്ചാണ് സ്റ്റേഷനില് എത്തിച്ചതെന്ന് പൊലീസ് വിശദീകരണം.
ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. സ്വകാര്യസന്ദര്ശനത്തിന് കേരളത്തില് എത്തിയ അദ്വാനി നെടുമ്പാശ്ശേരിയില്നിന്ന് കുമരകത്തേക്കുള്ള റോഡ് മുഖാന്തരമുള്ള യാത്രയിലായിരുന്നു. ഇതിനിടയില് ശൗച്യാലയത്തില് പോകണമെന്നാവശ്യപ്പെട്ട അദ്വാനി ചേര്ത്തല ഡി.വൈ.എസ്.പിയുടെ നിര്ദ്ദേശം അനുസരിച്ച് സേഫ് സ്റ്റേഷനായി തീരുമാനിച്ച കുത്തിയതോട് സ്റ്റേഷനില് എത്തിക്കുകയുമായിരുന്നുവെന്ന് ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീക്ക് പറഞ്ഞു.
20 മിനിറ്റോളമാണ് അദ്വാനി പോലീസ് സ്റ്റേഷനില് കഴിഞ്ഞത്. അദ്വാനിയുടെ സന്ദര്ശനം മുന്കൂട്ടി പൊലീസിനെ അറിയിച്ചതാണ്. എന്നാല്, അതിസുരക്ഷയുള്ള ദേശീയ നേതാവിന് മതിയായ സംരക്ഷണം നല്കിയില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ആരോപിച്ചു.







Comments