ലാല്‍ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന വെളിപാടിന്റെ പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. കോളജ് പ്രിന്‍സിപ്പാള്‍ മൈക്കള്‍ ഇടിക്കുളയായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ലാല്‍ ജോസിന് വേണ്ടി ബെന്നി പി. നായരമ്പലം തിരക്കഥ എഴുതുന്ന മൂന്നാമത്തെ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ചാന്തുപൊട്ട്, സ്പാനിഷ് മസാല എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ ഛോട്ടാ മുംബൈയുടെ തിരക്കഥ ഒരുക്കിയതും ബെന്നിയാണ്.
ദേവദൂതന് എന്ന ചിത്രത്തിലെ വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. വിശാല്‍ കൃഷ്ണമൂര്‍ത്തിയുടെ ഗെറ്റപ്പിലുള്ള ചിത്രം മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ എത്തിയ അന്ന രേഷ്മ നായികയാകുന്ന ചിത്രത്തില്‍ സിദ്ദിഖ്, അനൂപ് മേനോന്, സലീംകുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.






