
കോട്ടയം: കനത്ത സുരക്ഷാ വലയത്തില് അദ്വാനിയും കുടുംബവും കുമരകത്തിന്റെ കുളിരില്. കുമരകം സന്ദര്ശിക്കാനാണ് മുതിര്ന്ന ബിജെപി നേതാവ് എല്.കെ അദ്വാനിയും കുടുംബവും കുമരകത്ത് എത്തിയത്.
കുമരകത്ത് എത്തുന്ന പ്രമുഖര്ക്കായി ഒരുക്കുന്ന സ്വകാര്യ റിസോട്ടില് ഇസഡ് പ്ലസ് സുരക്ഷാ വലയത്തിലാണ് അദ്വാനി. കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങള്ക്കൊപ്പം കുമരകത്തിന്റെ ഹരിതാഭ ഭംഗിയിലേയ്ക്ക് അദ്വാനി വിരുന്നെത്തിയത്.
സ്വകാര്യ റിസോട്ടിലെ റെസ്റ്റോറന്റിലാണ് ഇവര്ക്കായി ഭക്ഷണം ഒരുക്കുന്നതും. മുതിര്ന്ന ബിജെപി നേതാവ് പച്ചക്കറികളെ കൂട്ടുപിടിച്ചപ്പോള് മകള് പ്രതിഭയും സംഘവും കേരളത്തിന്റെ രുചികള് നാവിലലിയിച്ചു. മലബാര് മട്ടണ് ബിരിയാണി ഉള്പ്പെടെ നോണ്വെജ് വിഭവങ്ങളായിരുന്നു അവര്ക്ക് പ്രിയം. കുമരകത്തിന്റെ കുളിരില് നിന്ന് കൊച്ചിയുടെ നഗരാഭ ശോഭയിലേയ്ക്ക് സംഘം ഞായറാഴ്ച പറക്കും.







Comments