ബീജിംഗ്: ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ പ്രധാന ഗവേഷണം ചാണകം, ഗോമൂത്രം എന്നിവയെക്കുറിച്ചാണെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ വര്ധന്. ചൈനീസ് സന്ദര്‍ശന വേളയിലാണ് മന്ത്രിയുടെ പ്രസ്താവന. രാജ്യം ഇന്ന് ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പഠിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ക്ലീന്‍ എനര്‍ജി മിനിസ്റ്റീരിയല്‍ മീറ്റില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. പശുവില്‍ നിന്ന് ലഭിക്കുന്ന പഞ്ചഗവ്യത്തെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. ഈ പഠനം പൂര്‍ത്തിയാകുന്നതോടെ പാല്, ഗോമൂത്രം എന്നിവയെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചാണകം, ഗോമൂത്രം, പാല്, തൈര്, നെയ്യ് എന്നിവയുടെ മിശ്രിതമാണ് പഞ്ചഗവ്യം. ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.






