ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം റാഫേല്‍ നദാലിന്. ഫൈനലില്‍ സ്വിസ് താരം സ്റ്റാന്‍ വാവ്റിങ്കയെ കീഴടക്കിയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്. സ്കോര്‍ 6-2, 6-3, 6-1. സ്പാനിഷ് താരമായ നദാലിന്റെ പത്താം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. ഇതോടെ നദാലിന്റെ ആകെ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ എണ്ണം പതിനഞ്ചായി.






