
തിരുവനന്തപുരം : ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതിയുടെ സെല്ലില് നിന്നും വീണ്ടും മൊബൈല്ഫോണ് പിടിച്ചെടുത്തു. വിയ്യൂര് സെന്ട്രല് ജയിലില് മൊബൈല് ഫോണ് ഉപയോഗിച്ചതിനെ തുടര്ന്ന് പൂജപ്പുര സെന്ട്രല് ജയിലിലേയ്ക്ക് മാറ്റപ്പെട്ട അണ്ണന് സിജിത്തിനെ പാര്പ്പിച്ചിരിക്കുന്ന ഒന്നാം ബ്ലോക്കിലെ സെല്ലില് നടത്തിയ പരിശോധനയിലാണ് സിം കാര്ഡ് ഉള്പ്പെടെയുള്ള രണ്ട് മൊബൈല് ഫോണുകള് കണ്ടെടുത്തിരിക്കുന്നത്.
പരിശോധനാ സമയത്ത് ഒന്നാം ബ്ലോക്കിലെ സെല്ലില് അണ്ണന് സിജിത്തിനൊപ്പം മറ്റൊരു രാഷ്ട്രീയ കൊലപാതക കേസില് ശിക്ഷ അനുഭവിക്കുന്ന പ്രദീപും ഉണ്ടായിരുന്നു. ഇന്നലെ അര്ധരാത്രി ആയിരുന്നു പരിശോധന. ഡെപ്യൂട്ടി ജയിലറുടെ നേതൃത്വത്തില് നടത്തിയ റെയ്ഡ് പ്രതിരോധിക്കാന് സിജിത്തും, പ്രദീപും ശ്രമിച്ചെങ്കിലും അത് മറികടന്നായിരുന്നു പരിശോധന.
ഫോണില് നിന്നും ആരെയൊക്കെ വിളിച്ചുവെന്നത് പരിശോധിച്ചു വരികയാണ്. ഫോണ് എങ്ങനെ ജയിലിനുള്ളില് എത്തി എന്നത് കണ്ടെത്താന് പ്രതികളെ വിശദമായി ചോദ്യം ചെയ്യും. പ്രാഥമിക റിപ്പോര്ട്ട് ജയില് സൂപ്രണ്ട് എസ്. സന്തോഷ് ജയില് വകുപ്പ് മേധാവിക്കും ഡിജിപിക്കും നല്കിയിട്ടുണ്ട്. ജയില് ശിക്ഷാ നിയമം ലംഘിച്ചതിന് ഇരുവര്ക്കും എതിരെ കേസ്സെടുക്കും.







Comments