
ക്വീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രത്തിന്റെ റീമേക്കില്‍ നിന്ന് തമന്നയും അനുഷ്ക ഷെട്ടിയും പിന്മാറി. കങ്കണ റണാവത്തിന് ദേശീയ അവാര്‍ഡ് നേടി കൊടുത്ത ക്വീന്‍ ഇന്ത്യന്‍ സിനിമയില്‍ സൃഷ്ടിച്ച തരംഗം വലുതായിരുന്നു. ചിത്രം തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്യാനാണ് ആദ്യം തമന്നയെ സമീപിച്ചത്. ആദ്യം സഹകരിക്കാമെന്ന നിലപാടിലായിരുന്നെങ്കിലും പിന്നീട് തമന്ന പിന്മാറുകയായിരുന്നു. ഇതിനു പിന്നാലെയാണ് അനുഷ്കയെ സമീപിച്ചത്. എന്നാല്‍ കങ്കണ അനശ്വരമാക്കിയ കഥാപാത്രവുമായി താരതമ്യം ചെയ്യപ്പെടാന്‍ കഴിയാത്തതിനാല്‍ അനുഷ്കയും പിന്മാറുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇത് കാജല്‍ അഗര്‍വാള്‍ ഏറ്റെടുത്തിരിക്കുകയാണ്. ബാഹുബലിക്കു ശേഷം തമിഴിലും തെലുങ്കിലും തിരക്കിലാണ് തമന്നയും അനുഷ്കയും. നായിക കേന്ദ്രീകൃത കഥാപാത്രങ്ങളിലേയ്ക്കും അനുഷ്കയെയാണ് സംവിധായകര്‍ തേടിയെത്തുന്നത്.







Comments