
ഇന്ത്യയിലെ ജനപ്രീയ ഫോണ്‍ നോക്കിയ ചൊവ്വാഴ്ച വിപണികളില്‍ തിരിച്ചെത്തുന്നു. ചൊവ്വാഴ്ച നടക്കുന്ന പരിപാടിയില്‍ മൂന്ന് ഫോണുകളാണ് വിപണിയില്‍ എത്തുന്നത്. ഇവ മൂന്നും ആന്‍ഡ്രോയിഡ് ഫോണുകളാണെന്നതാണ് ഏറ്റവും വലിയൊരു പ്രത്യേകത. നോക്കിയ ഫോണുകള്‍ക്ക് ഇന്ത്യയില്‍ വിപണനാവകാശമുള്ള എച്ച്എംഡി ഗ്ലോബല്‍ എന്ന കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.
നോക്കിയ 3, 5, 6 എന്നീ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ചത്. യഥാക്രമം 9,000, 12,000, 15,000 രൂപയാണ് ഫോണുകളുടെ വില. നോക്കിയാ 6 ല്‍ 5.5 ഇഞ്ച് ഡിസ്പ്ലേയാണ് കമ്പനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 3ജിബി റാം, 32 ജിബി സ്റ്റോറേജ് സ്പേസ്, 16എംപി റിയര്‍ ക്യാമറ 8 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. നോക്കിയ 5 ല്‍ 5.3 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, കോര്‍ണിംഗ് ഗൊറില്ലാ ഗ്ലാസ്, 2ജിബി റാം, 16ജിബി സ്റ്റോറേജ്, 13എംപി റിയര്‍ ക്യാമറ 8എംപി ഫ്രണ്ട് ക്യാമറ എന്നിവുണ്ട്. 9,000 രൂപ മാത്രം വിലയുള്ള നോക്കിയാ 3 എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണായിട്ടാണ് കമ്പനി ബ്രാന്‍ഡ് ചെയ്യുന്നത്.






