
മലയാള സിനിമയില്‍ യുവ താരങ്ങളുടെ വിജയ കാലമാണിത്. സിനിമയ്ക്കു മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന യുവ താരങ്ങള്‍ക്ക് മലയാള സിനിമ നല്‍കുന്നത് വന്‍ സ്വീകരണം തന്നെയാണ്. സൂപ്പര്‍ താര ചിത്രങ്ങള്‍ നോക്കി തീയറ്ററില്‍ പോയി കണ്ടിരുന്ന കാലത്ത് നിന്ന് നല്ല സിനിമയെ വിജയിപ്പിക്കുന്നതിലേയ്ക്ക് ആരാധകരും മാറി. അങ്ങനെ നല്ല സിനിമകളുടെ ഭാഗയമായി പ്രേക്ഷക ഹൃദയം കീഴടക്കി യാത്ര തുടരുകയാണ് യുവ താരം ടൊവിനോ തോമസ്.
മെക്സിക്കന്‍ അപാരതയിലൂടെ യുവതയുടെ ഹരമായ ടൊവിനോ ഗോദയിലൂടെ കുടുംബ പ്രേക്ഷകരുടെയും പ്രിയങ്കരനായി. പക്ഷേ അത്രയെളുപ്പമല്ലാതിരുന്ന തന്റെ സിനിമ പ്രവേശത്തെക്കുറിച്ച് ടൊവിനോ മനസ്സ് തുറന്നു. സിനിമ മോഹിച്ച് രൂപേഷ് പീതാംബരനൊപ്പം കൊച്ചിയില്‍ താമസിച്ച കാലം. ഭക്ഷണം കഴിക്കാന്‍ പോലും കയ്യില്‍ പത്തു പൈസ ഇല്ലായിരുന്നു. പക്ഷേ എന്നെങ്കിലും സിനിമയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ നാലു നായകന്മാരില് ഒരാളായി ക്ഷണം ലഭിച്ചു. പൂജയ്ക്ക് വിളിച്ച ശേഷം പിന്നീട് അവര്‍ വിളിച്ചില്ല. പക്ഷേ ആ സിനിമ അന്ന് ശ്രദ്ധിക്കപ്പെട്ടില്ല. ചിലപ്പോള്‍ അതിലൂടെ വന്നിരുന്നെങ്കില്‍ പണി പാളിയേനെയെന്നും ടൊവിനോ പറയുന്നു. ഇനി വരുന്ന ചിത്രങ്ങളിലും ടൊവിനോയ്ക്ക് ഏറെ പ്രതീക്ഷയുണ്ട്. ആഷിക് അബു ചിത്രം മായാനദി, നിര്‍മ്മിക്കുന്നത് അമല്‍ നീരദ്, വിതരണം അന്‍വര്‍ റഷീദ്. പിന്നെ ധനുഷിന്റെ നിര്‍മ്മാണത്തിലും ചിത്രം ഒരുങ്ങുന്നു.






