
ലോകത്തിലെ ഏറ്റവും പണക്കാരായ സെലിബ്രിറ്റികള്‍ക്കായി ഫോര്‍ബ്സ് മാഗസിന് തയ്യാറാക്കിയ പട്ടികയില്‍ ഷാരുഖ് ഖാനും സല്‍മാനും അക്ഷയ് കുമാറും ഇടം നേടി. 65-ാം സ്ഥാനവുമായി ഇന്ത്യന്‍ താരങ്ങളില്‍ ഷാരുഖ് ഖാന് ആണ് മുന്നില്‍. 71, 86 സ്ഥാനങ്ങളുമായി സല്‍മാനും അക്ഷയും നൂറില്‍ ഇടം നേടി.
2016ലെ വരുമാന കണക്കുകള്‍ വെച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 86-ാം സ്ഥാനത്തായിരുന്ന ഷാരുഖ് ഖാന് ഇത്തവണ ഏറെ മുന്നിലെത്തി. പോയ വര്‍ഷം സിനിമകള്‍ കുറവായിരുന്നെങ്കിലും പരസ്യ ചിത്രങ്ങളിലൂടെയാണ് ഷാരുഖ് പണം നേടിയത്.






