
അബുദാബി : അറബ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യോമ ഉപരോധം മറ്റ് രാജ്യാന്തര കമ്പനികള്‍ക്ക് ബാധകമല്ലെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഖത്തറിലെ വിമാന കമ്പനികള്‍ക്കും ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കും മാത്രമാണ് നിരോധനമെന്നും അതോറിറ്റി വ്യക്തമാക്കി. സൗദി അറേബ്യയും ബെഹറിനും സമാനമായ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛദിച്ച സാഹചര്യത്തിലാണ് ഖത്തറിലേക്കും അവിടെ നിന്ന് തിരിച്ചും പറക്കുന്ന എല്ലാ അന്താരാഷ്ര്ട വിമാനങ്ങള്‍ക്കും ഈ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് മയപ്പെടുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ്.
അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വ്യോമ ഉപരോധം നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ര്ടസഭ വ്യോമയാന ഏജന്‍സിയോട് ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ ആവശ്യപ്പെട്ടിരുന്നു.
ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിചേ്ഛദിച്ച യു.എ.ഇ, സൗദി, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിലേക്കുള്ള ജലകരവ്യോമ ഗതാഗത മാര്‍ണ്മങ്ങള്‍ അടച്ചിരുന്നു. ഉപരോധം തീര്‍ത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇന്ത്യയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചുമുള്ള വ്യോമപാത മാറ്റിയിരുന്നു.






