
വടകര: വടകര ആയഞ്ചേരില് ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. മണലേരി രാംദാസിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബാക്രമണത്തില്‍ വീടിന്റെ വാതില്‍ തകര്‍ന്നു. ബിജെപിയുടെ ഉത്തര മേഖലാ വൈസ് പ്രസിഡന്റാണ് രാംദാസ് മണലേരി. ആക്രമണം നടത്തിയത് സിപിഎം ആണെന്ന് ബിജെപി പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ച ഡല്‍ഹിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കയ്യേറ്റം നടത്തിയെന്നാരോപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായുള്ള ആക്രമണമാണെന്നാണ് കരുതുന്നത്.
കഴിഞ്ഞദിവസം കോഴിക്കോട് സിപിഎമ്മിന്റെ ഓഫീസിനു നേരെയും തിരുവനന്തപുരത്ത് ബിജെപിയുടെ ഓഫീസിന് നേരെയും ആക്രമണങ്ങള്‍ നടന്നിരുന്നു.






